വൈദ്യന്‍മാരുടെ വിശുദ്ധര്‍ എന്നറിയപ്പെടുന്ന വിശുദ്ധ സഹോദരങ്ങളായ കൊസ്മാസും ഡാമിയനും

വൈദ്യന്‍മാരുടെ വിശുദ്ധര്‍ എന്നറിയപ്പെടുന്ന വിശുദ്ധ സഹോദരങ്ങളായ കൊസ്മാസും ഡാമിയനും

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 26

ഴയ തുര്‍ക്കിയായ സില്‍സിയായിലെ അലെക്‌സാണ്ട്രെറ്റ മുനമ്പില്‍ ജനിച്ച ഇരട്ട സഹോദരന്മാരായ കൊസ്മാസും ഡാമിയനും അറിയപ്പെടുന്ന ഭിഷഗ്വരന്‍മാരായിരുന്നു. വിശുദ്ധ ലൂക്കിനോപ്പം വൈദ്യന്‍മാരുടെ വിശുദ്ധരെന്നാണിവര്‍ അറിയപ്പെടുന്നത്. ക്രിസ്തീയ വിശ്വാസത്തിന്റെ പ്രചോദനത്തില്‍ പ്രതിഫലം കൂടാതെയാണ് അവര്‍ ചികിത്സിച്ചിരുന്നത്. വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും 'പണമില്ലാത്തവര്‍' എന്ന രീതിയിലാണ് കിഴക്കില്‍ ബഹുമാനിക്കപ്പെടുന്നത്.

ഡയോക്ലീഷന്‍ ചക്രവര്‍ത്തി നടത്തിയ അടിച്ചമര്‍ത്തലില്‍ വളരെ തീഷ്ണതയുള്ള ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നിലകൊണ്ടവരാണ് ഈ വിശുദ്ധര്‍. സില്‍സിയായിലെ ഗവര്‍ണര്‍ ആയ ലിസിയാസ് ഇവരെ അറസ്റ്റു ചെയ്യുന്നതിന് ഉത്തരവിറക്കി. അറസ്റ്റു ചെയ്യപ്പെട്ട ഇരുവരെയും പിന്നീട് ശിരഛേദനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഭൗതികശരീരം സിറിയയില്‍ കൊണ്ടുവരികയും സിര്‍ഹുസ് എന്ന സ്ഥലത്ത് അടക്കം ചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു.

വളരെ പുരാതനകാലം മുതല്‍ ഇവര്‍ ബഹുമാനിക്കപ്പെടുകയും ജൂനിയര്‍ തെയോഡോഷ്യസ് ചക്രവര്‍ത്തിയുടെ കാലത്ത് ഈ വിശുദ്ധരുടെ നാമത്തില്‍ ഒരു പള്ളി പണിയുകയും ചെയ്തു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്ക് ഇവരുടെ മാധ്യസ്ഥംമൂലം രോഗശാന്തി ലഭിക്കുകയും അതിന്റെ നന്ദിക്കായി ഇവരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സിര്‍ഹുസ് പട്ടണത്തിനു പ്രത്യേക പദവി നല്‍കി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

റോമില്‍ ഇവരുടെ നാമധേയത്തിലുള്ള ബസലിക്ക വളരെ മനോഹരമായ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വളരെയേറെ അടിച്ചമര്‍ത്തലുകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ധീരന്മാരായ ക്രിസ്ത്യാനികളെ കുറിച്ചുള്ള സ്മരണകളാണ് ഈ വിശുദ്ധരുടെ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. സഭയിലെ ഏറ്റവും പഴക്കമേറിയ തിരുനാളുകളില്‍ ഈ വിശുദ്ധരുടെ തിരുന്നാളുകളും ഉള്‍പ്പെടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ആഫ്രിക്കക്കാരായ കല്ലിസ്ട്രാറ്റൂസും കൂട്ടുകാരും

2. ഇറ്റലിയിലെ അമാന്‍സിയൂസ്

3. മുക്കമൂറിലെ കോള്‍മനെലോ

4. നിക്കോമേഡിയായിലെ സിപ്രിയനും ജുസ്തീനായും

5. ബോളോഞ്ഞോയിലെ എവുസെബിയൂസ്

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26