ദുബായ്: ലക്ഷകണക്കിന് സന്ദർശകർ എത്തുമെന്നു പ്രതീക്ഷിക്കുന്ന എക്സ്പോ 2020 യിൽ ഗതാഗതം സുഗമമാക്കാൻ ആർ ടി എ സജ്ജമായി കഴിഞ്ഞു. എമിറേറ്റിന്റെ ഏതു ഭാഗത്തുള്ളവർക്കും സുഗമമായി എക്സ്പോ യിലേക്ക് എത്തിക്കുക എന്നുള്ളതാണ് ആർ ടി എ യുടെ ലക്ഷ്യം. ഇതിനായി വ്യക്തമായ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനങ്ങളിലെ തിരക്ക് മുന്നിൽ കണ്ടാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും ആർ ടി എ ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കൺട്രോൾ സെന്റർ, അൽ ബാർഷയിലെ ഇന്റലിജന്റ് ട്രാഫിക് സെന്റർ ഇതിനു സഹായകരമാകും. ഇതാദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം സജ്ജമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.