കൽവിളക്ക് തെളിച്ച് മാർ കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം

 കൽവിളക്ക്  തെളിച്ച്  മാർ കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം

കോട്ടയം :  മാർ ജോസഫ്  കല്ലറങ്ങാട്ടിന്  ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി രൂപതയിലെ ചേനപ്പാടി തരകനാട്ടുകുന്ന് മാർ അന്തോണീസ് പള്ളിയിൽ ഇടവക വികാരി ഫാ. ജേക്കബ് കൊടിമരത്തുമൂട്ടിലും  ഇടവകാംഗങ്ങളും സ്ലീവായ്ക്ക് ചുറ്റും ഒത്തുചേർന്നു.  മക്കൾക്ക് കാലഘട്ടത്തിന് അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് ഒരു നല്ല ഇടയന്റെ കടമയാണെന്നും അത് സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ധയ്ക്ക് ഇടയാക്കുന്ന രീതിയിൽ വാർത്തകൾ സൃഷ്ടിക്കുന്നവരെ കരുതലോടെ സമീപിക്കണമെന്നും സമ്മേളനത്തിൽ അഭിപ്രായമുണർന്നു.

നാനാ ജാതി മതസ്ഥർ ജീവിക്കുന്ന നമ്മുടെ നാട്ടിൽ എല്ലാവരെയും സഹോദരങ്ങളായി കാണണമെന്നും അവരുടെ വേദനയിൽ പങ്കുചേരണമെന്നും  എന്നാൽ നമ്മുടെ മക്കൾക്ക് നേർവഴി കാട്ടുവാൻ നാം മറക്കരുതെന്നും അതിന് നാം പഴയ തലമുറയെ മാതൃകയാക്കണമെന്നും സമ്മേളനം ഓർമിപ്പിച്ചു.

ആരാധനക്രമത്തിൽ പൗരസ്ത്യരും വിശ്വാസത്തിൽ ക്രൈസ്തവരും സംസ്കാരത്തിൽ ഭാരതീയരുമെന്ന പുണ്യശ്ലോകനായ  പ്ലാസിഡച്ചന്റെ വാക്കുകൾ അനുസ്മരിച്ചു കൊണ്ട് കൽവിളക്ക് തെളിച്ച് സമ്മേളനം സമാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.