ദുബായ്: സാമ്പത്തിക ബാധ്യതയില്‍ പെട്ട് അടച്ചുപൂട്ടിയ യുഎഇ എക്സചേഞ്ച് ഏറ്റെടുക്കാന്‍ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കി. വിസ് ഫിനാന്‍ഷ്യലിനാണ് അനുമതി നല്‍കിയിട്ടുളളത്. നിയമനടപടിക്രമങ്ങള്‍ പൂർത്തിയാക്കി എത്രയും പെട്ടെന്ന് കമ്പനി ആരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യന്‍ വ്യവസായി ബിആർ ഷെട്ടിയുടെ ഉടമസ്ഥതയിലായിരുന്ന യുഎഇ എക്സ്ചേഞ്ചില്‍ നിരവധി മലയാളികളാണ് ജോലി ചെയ്തിരുന്നത്. മാത്രമല്ല നാട്ടിലേക്ക് പണമയക്കുന്നതിന് മുന്‍പന്തിയില്‍ നിലനിന്നിരുന്നതും യുഎഇ എക്സ്ചേഞ്ച് ആയിരുന്നു.സാമ്പത്തിക ബാധ്യതയില്‍ പെട്ട് അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്‍റെ വഴിയിലൂടെ പ്രവർത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നുളളത് പ്രതീക്ഷ നല്‍കുമെന്നാണ് സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്നവരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ഡിസംബറിലാണ് യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കുമെന്ന് ഇസ്രായേൽ കമ്പനിയായി പ്രിസം അഡ്വാൻസ്ഡ് സൊല്യൂഷൻസും അബൂദബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്സും ചേർന്ന വിസ് ഫിനാൻഷ്യൽ എന്ന കൺസോർഷ്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടി ക്രമങ്ങള്‍ പൂർത്തിയായതോടെ പുതിയ മാനേജ്മെന്‍റിന് കീഴില്‍ ഉടന്‍ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.