പണത്തട്ടിപ്പുകാരെ പൊക്കാന്‍ പൊലീസില്‍ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വരുന്നു

പണത്തട്ടിപ്പുകാരെ പൊക്കാന്‍ പൊലീസില്‍ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും നടത്തുന്നവരെ പിടിക്കാൻ പൊലീസിന്റെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് (ഇ.ഒ.ഡബ്ല്യു) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

ഓൺലൈൻ വഴിയും അല്ലാതെയും പണത്തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ക്രൈംബ്രാഞ്ച് പുനഃസംഘടനയുമായി ബന്ധപ്പെട്ട് 2018 മുതലാണ് ഇല്ലാതായത്. എന്നാൽ, വിവിധതരം സാമ്പത്തിക കുറ്റകൃത്യങ്ങൾ കൂടിയതോടെ ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായിരിക്കെ സർക്കാരിന് നൽകിയ ശുപാർശ സർക്കാർ വീണ്ടും പരിഗണനയ്ക്ക് എടുക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കീഴിൽ പ്രത്യേക വിഭാഗമായിട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വേണമെന്നായിരുന്നു ശുപാർശ. പോലീസിന്റെ രണ്ട് സോണുകളിലെയും ഐ.ജി.മാരുടെ നേതൃത്വത്തിലാകും ഉദ്യോഗസ്ഥർ. റെയ്‌ഞ്ചുകളിൽ ഡി.ഐ.ജി.മാർക്കാകും നേതൃത്വ ചുമതല.

ജില്ലകളിൽ ഡിവൈ.എസ്.പി.മാരും ഇൻസ്പെക്ടർമാരും ഉൾപ്പെട്ട സംഘമായിരിക്കും സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേക യൂണിറ്റിലുണ്ടാവുക. ഇ-കൊമേഴ്‌സ് മുഖേനയുള്ള തട്ടിപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ, ചിട്ടി തട്ടിപ്പ്, മറ്റ് സാമ്പത്തിക തട്ടിപ്പുകൾ എന്നിവയാകും ഈ പ്രത്യേക യൂണിറ്റ് അന്വേഷിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.