കൊച്ചി: പാലിയേക്കര ടോള്‍ പിരിവില്‍ എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്. ടോള്‍ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നാല് എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാത അതോറിറ്റി, ടോള്‍ പിരിവ് നടത്തുന്ന കമ്പനി എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ദേശീയപാത നിര്‍മാണത്തിനു ചെലവായ തുകയില്‍ കൂടുതല്‍ ഇതിനകം കമ്പനി പിരിച്ചെന്നു കാണിച്ച് തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി.ജെ സനീഷ്‌കുമാറും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വരവു ചെലവു കണക്കുകളുടെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടെ ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ 2020 വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് 721.17 കോടി രൂപ മാത്രമാണ് ചെലവിട്ടത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത്.
കരാര്‍ പ്രകാരം, നിര്‍മാണ ചെലവ് ലഭിച്ചാല്‍ ആ ഭാഗത്തെ ടോള്‍ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.