ഇന്ന് പെട്രോളിനും വില കൂട്ടി; ഡീസല്‍ വില വര്‍ധന തുടര്‍ച്ചയായ നാലാം ദിവസം

ഇന്ന് പെട്രോളിനും വില കൂട്ടി; ഡീസല്‍ വില വര്‍ധന തുടര്‍ച്ചയായ നാലാം ദിവസം

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോള്‍ വിലയിലും വര്‍ധന രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 22 പൈസയാണ് കൂടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡീസല്‍ വില കൂട്ടിയിരിക്കുന്നത്. ഡീസലിന് 26 പൈസയുടെ വര്‍ധനയാണ് വരുത്തിയത്.

കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 94 രൂപ 58 പൈസയാണ്. പെട്രോള്‍ 101 രൂപ 70 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 103. 70 രൂപയും ഡീസലിന് 96.48 രൂപയും. കോഴിക്കോട് പെട്രോള്‍ വില 101.92 രൂപയും ഡീസല്‍ 94.82 രൂപയുമാണ്. ഡീസലിന് കഴിഞ്ഞ ദിവസവും 26 പൈസ കൂട്ടിയിരുന്നു.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങുകയായിരുന്നു. കഴിഞ്ഞ 72 ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായിരിുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.