തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 50,000 രൂപയാണ് ധനസഹായം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് പ്രാബല്യം.
അതേസമയം കേരളത്തില്‍ കോവിഡ് മരണം സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി സംസ്ഥാന തലത്തിലേക്ക് കൈമാറിയ പട്ടികയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പുനഃപരിശോധനകള്‍ക്കുശേഷം 7000 മരണങ്ങള്‍കൂടി കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. 2020 മാര്‍ച്ച് 28നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് സര്‍ക്കാര്‍ പുനഃപരിശോധിച്ചത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
കോവിഡ് പോസിറ്റിവായശേഷം 30 ദിവസത്തിനുള്ളിലെ മരണവും കോവിഡ് മരണങ്ങളായി പരിഗണിക്കണമെന്ന കേന്ദ്ര നിര്‍ദേശം കൂടി യാഥാര്‍ഥ്യമാകുന്നതോടെ മരണസംഖ്യ ഇനിയും ഉയരും. ഇതിനായും ആരോഗ്യവകുപ്പ് മാര്‍ഗരേഖ തയാറാക്കുന്നുണ്ട്. എന്നാൽ ഏത് സമയപരിധി മുതലുള്ള മരണങ്ങളിലാണ് 'ഒരു മാസ'പരിഗണനക്ക് പ്രാബല്യമുണ്ടാകുക എന്നത് വ്യക്തമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.