പെരിയാര്‍വാലി ക്രിയേഷന്‍സിന്റെ ബാനറില്‍ സഗില്‍ രവീന്ദ്രന്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച കാടകലം ആമസോണ്‍ യുകെ, യുഎസ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തു. ജിന്റോ തോമസ് സഗില്‍ രവീന്ദ്രന്‍ കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.
മലയാള സിനിമയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സാനിധ്യം തെളിയിച്ച മാസ്റ്റര്‍ ഡാവിഞ്ചി സതീഷും സിനിമ താരവും നാടക പ്രവര്‍ത്തകനുമായ സതീഷ് കുന്നോത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോട്ടയം പുരുഷന്‍ ഒരുപിടി നല്ല കലാകാരന്‍മാര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഇതിനോടകം തന്നെ കാടകലം നിരവധി അവാര്‍ഡുകളും നേടി. ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.
ബി കെ ഹരിനാരായണന്റെ വരികളില്‍ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത് കാടിന്റെ നില നിനില്‍പ്പും ആദിവാസികളുടെ പ്രേശ്‌നങ്ങളും അച്ഛന്‍ മകന്‍ ബന്ധത്തിന്റെ തീവ്രതയും സംസാരിക്കുന്ന കഥയാണ് കാടകലം. ആദിവാസികളും ചിത്രത്തിറെ ഭാഗമായിട്ടുണ്ട്. ഇടുക്കി ഡാമിന്റെ പരിസര പ്രദേശവും ഉള്‍വനങ്ങളിലും ആയിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.
കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രമേയമാണ് കാടകലത്തിന്റേത്. ചിത്രം വേകാതെ ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ക്യാമറ റെജി ജോസഫും. എഡിറ്റിംഗ് -അംജാത് ഹസ്സന്‍ കല -ബിജു ജോസഫ് മേക്കപ്പ് രാജേഷ് ജയന്‍, ബിന്ദു ബിജുകുമാര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജു കുറുപ്പന്തറ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ് -സുബിന്‍ ജോസഫ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ജിന്റോ തോമസ് അസിസ്റ്റന്റ് ഡയറക്ടര്‍ -സ്വാതിഷ് തുറവൂര്‍ ,നിഖില്‍ ജോര്‍ജ് പോസ്റ്റര്‍ ഡിസൈനിങ് ഉമര്‍ മുക്താറുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.