സാങ്കേതിക വിഷയങ്ങളില്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന: കൊവാക്‌സിന്റെ അനുമതി വൈകും

സാങ്കേതിക വിഷയങ്ങളില്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന: കൊവാക്‌സിന്റെ അനുമതി വൈകും

ന്യുഡല്‍ഹി: കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകും. ചില സാങ്കേതിക വിഷയങ്ങളില്‍ ലോകാരോഗ്യ സംഘടന കൂടുതല്‍ വ്യക്തത തേടിയതോടെയാണ് അന്തിമാനുമതി ലഭിക്കാന്‍ വൈകുമെന്ന് ഉറപ്പായത്. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് കൊവാക്‌സിന്‍.

ലോകാരോഗ്യ സംഘടനയുടെ അനുമതി ഈ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കൂടുതല്‍ വിശദീകരണം ലോകാരോഗ്യ സംഘടനയുടെ പാനല്‍ വാക്‌സിന്‍ ഉല്‍പാദകരായ ഭാരത് ബയോടെകിനോട് തേടിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ഉടന്‍ നല്‍കുമെന്ന് ഭാരത് ബയോടെക് വൃത്തങ്ങള്‍ പറഞ്ഞു. അനുമതിക്കായി ഇനിയും രണ്ടാഴ്ചയോളം കാത്തിരിക്കേണ്ടി വരുമെന്നാണ് ഭാരത് ബയോടെക് നല്‍കുന്ന സൂചന.

ആഗോള തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതാണ്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം ഒരു കോടിയില്‍ അധികമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തോളമായി കേസുകളുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞതാണ് ഇതിന് കാരണം. മാര്‍ച്ചിനു ശേഷം ഇതാദ്യമായി പ്രതിദിന കേസുകളുടെ എണ്ണം ഇരുപതിനായിരത്തിന് താഴെ എത്തിയതും ആശ്വാസം നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.