കൊച്ചി: പുരാവസ്തു വില്‍പനയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയത് ഇടുക്കിയില്‍ നിന്ന്. ടെലിവിഷന്‍ വില്‍പനയിലൂടെയാണ് മോന്‍സണ്‍ തട്ടിപ്പുകള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ അന്ന് പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാത്തതിനാല്‍ മോന്‍സണ്‍ വീണ്ടും തട്ടിപ്പുമായി വിലസുകയായിരുന്നു.
1995 ലാണ് മോന്‍സണ്‍ ഇടുക്കി രാജാക്കാട് എത്തുന്നത്. ഹൈറേഞ്ചിന്റെ മണ്ണില്‍ തട്ടിപ്പിന്റെ വിത്ത് വിതച്ച് മോന്‍സണ്‍ അവിടെ തന്റെ സാമ്രാജ്യം കെട്ടിപ്പോക്കുകയായിരുന്നു. എറണാകുളത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് പഴയ ടെലിവിഷനുകള്‍ എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ആദ്യ തട്ടിപ്പ്. അതിന് ശേഷം വാഹന വില്‍പനയിലേക്ക് കടന്നു. അങ്ങനെ തട്ടിപ്പുകള്‍ക്കായി പല വഴി തുറന്ന് മോന്‍സണ്‍ പതുക്കെ ചുവട് ഉറപ്പിക്കാന്‍ തുടങ്ങി.
കുറഞ്ഞ നിരക്കില്‍ കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് അന്‍പതിനായിരം മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ്. മോന്‍സണിന്റെ പുതിയ തട്ടിപ്പുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഇടുക്കിയിലേക്ക് അന്വേഷണം വ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
കൂടാതെ രാജാക്കാട് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമക്ക് സ്വര്‍ണം എത്തിച്ചു നല്‍കാം എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായും ആക്ഷേപമുണ്ട്. പണം നഷ്ടടമായവരില്‍ പലരും ഇന്ന് ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരാണ്. അതുകൊണ്ടു തന്നെ ആരും പരാതി നല്‍കാനും തയ്യാറാകുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.