കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്‍സണ്‍ യാത്ര ചെയ്തിരുന്നത് ഡോഡ്ജ് ഗ്രാന്റ് കാരവനിലാണ്. വ്യാജ നമ്പരില്‍ ഓടിയിരുന്ന ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളത്തില്‍ അല്ല.
പരമാവധി ഉപയോഗിച്ചു പഴകിയ കാറുകളായിരുന്നു മോന്‍സണിന്റെ കാര്‍ ശേഖരത്തില്‍ അധികവും. പലതും വാങ്ങിയത് തുച്ഛമായ വിലയ്ക്കും. കൂട്ടത്തില്‍ ഓടുന്ന കണ്ടീഷനില്‍ ഉള്ളതു പോലും കുറവായിരുന്നു. ഓടിയില്ലെങ്കിലും ആളുകളെ കാണിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
മോന്‍സണ്‍ മാവുങ്കലിന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നത് മുപ്പതോളം വിദേശ നിര്‍മിത കാറുകളാണ്. അതിഥികളെ വീഴ്ത്തുക എന്നതായിരുന്നു ലക്ഷ്യം. അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഇതില്‍ പലതും പക്ഷെ ഓടുന്ന കണ്ടീഷനില്‍ ഉള്ളവ ആയിരുന്നില്ലെന്നാണ് വിവരം. വീട്ടിലെത്തുന്നവരെ തന്റെ ആഢ്യത്തം അറിയിക്കുക മാത്രമായിരുന്നു ഈ പുറം ചട്ട അണിഞ്ഞ ആഢംബര കാറുകളിലുടെ മോന്‍സണ്‍ ലക്ഷ്യമിട്ടത്.
ക്രിസ്ലര്‍ 300 മുതല്‍ ഡിസി അവന്തി വരെയുള്ള 30 ആഢംബര വാഹനങ്ങളാണ് മോന്‍സന്റെ കലൂരും ചേര്‍ത്തലയിലുമുള്ള വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്നത്. ഒപ്പം കാരവനും. ബംഗളൂരുവില്‍ ത്യാഗരാജന്‍ എന്ന സെക്കന്‍ഡ് ഹാര്‍ഡ് കാര്‍ ഇടപാടുകാരനില്‍ നിന്നു വാങ്ങിയവയയാണ് ഇവയെന്ന് മോന്‍സന്റെ ഡ്രൈവര്‍ ആയിരുന്ന അജിത് പറഞ്ഞു.
പരമാവധി ഉപയോഗിച്ചു പഴകിയ കാറുകളാണ് ഇവ. ചെറിയ വിലക്കാണ് വാങ്ങിയത്. പലതും ഓടുന്ന കണ്ടീഷനില്‍ അല്ല. ബംഗളൂരുവില്‍ നിന്നാണ് 12 കാറുകള്‍ വാങ്ങിയത്. ഇവിടെ കൊണ്ടുവന്നാണ് നന്നാക്കിയത്. ആളുകളെ കാണിക്കുകയാണ് പ്രധാന ഉദ്ദേശ്യം. ഈ കാറുകള്‍ വാങ്ങിയതില്‍ ത്യാഗരാജന് ഇപ്പോഴും പണം കൊടുക്കാനുണ്ടെന്നും അജിത് വ്യക്തമാക്കുന്നു.
ക്രിസ്ലര്‍ 300ന് ടെംപററി രജിസ്‌ട്രേഷന്‍ ആണ് ഉള്ളത്. ലെക്‌സസ്, റേഞ്ച് റോവര്‍, ഡിസി അവന്തി, എസ് ക്ലാസ് മെഴ്‌സിഡസ് ബെന്‍സ്, മിറ്റ്‌സുബിഷി എന്നിവയും മോന്‍സന്റെ പക്കലുണ്ട്. ഒരു ഫോക്‌സ് വാഗണ്‍ മോന്‍സന്‍ പുതുതായി വാങ്ങിയിരുന്നു. ഇയാളുടെ ആഡംബര കാറില്‍ ലാപ്‌ടോപ്പും കമ്പ്യൂട്ടറും നോട്ടെണ്ണല്‍ യന്ത്രവും സ്ഥിരമായി ഘടിപ്പിച്ച നിലയിലാണുള്ളത്. ഒരു മിനി ഓഫീസായിട്ടാണ് കാര്‍ മാറ്റിയെടുത്തിരുന്നത്.
അഞ്ചു കോടിയിലേറേ രൂപ വാങ്ങിയ രണ്ടു പേര്‍ക്ക് മോന്‍സന്‍ ഒരു ബിഎംഡബ്ല്യുവും പോര്‍ഷെയും കൊടുത്തിരുന്നു. കൊച്ചിയിലെ ഒരു ബിസിനസുകാരന് ആറു കോടി വാങ്ങി ആറ് ആഢംബര കാറുകള്‍ കൊടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും ഹോളിവുഡ് സിനിമകളെ വെല്ലുന്ന തിരക്കഥ ഒരുക്കിയാണ് മോന്‍സണ്‍ തട്ടിപ്പിന് കളമൊരുക്കിയത്. ഒടുക്കം അകത്തായെങ്കിലും ആ ക്രിയേറ്റിവിറ്റി അപാരം തന്നെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.