കക്കാടംപൊയിലിൽ പ്രതിഷേധസംഗമവുമായി താമരശ്ശേരി രൂപതയിലെ ക്രൈസ്തവ സംഘടനകൾ

കക്കാടംപൊയിലിൽ പ്രതിഷേധസംഗമവുമായി താമരശ്ശേരി രൂപതയിലെ ക്രൈസ്തവ സംഘടനകൾ

താമരശ്ശേരി: ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ കുരിശിനെ അപമാനിക്കുകയും മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധർക്കെതിരെ കേസെടുക്കണമെന്നും ക്രൈസ്തവമൂല്യങ്ങളെയും ക്രൈസ്തവ മതചിഹ്നങ്ങളെയും സംരക്ഷിക്കുവാൻ നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെസിവൈഎമ്മിന്റെയും എകെസിസിയുടെയും മറ്റ് ക്രൈസ്തവ സംഘടനകളുടെയും നേതൃത്വത്തിൽ കാവൽ സമരം നടത്തി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ട പ്രതിഷേധ സമരം താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ആദിമസഭയിലെ പോലെ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കാൻ രക്തം ചിന്തുവാൻ തയ്യാറാണെന്ന് താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്‌ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. കാസ, ക്രോസ്, ജീസസ് യൂത്ത് തുടങ്ങി നിരവധി സംഘടനകൾ സമരത്തിന് പിന്തുണയുമായി എത്തി.

താമരശ്ശേരി രൂപതാ ചാൻസലർ ഫാ. ജോർജ് മുണ്ടനാട്ട്, കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. ജോർജ് വെള്ളയ്ക്കാക്കുടിയിൽ, മാതൃസംഗം ഡയറക്ടർ ഫാ. ജേക്കബ് കപ്പലുമാക്കൽ, കെസിവൈഎം അസി. ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, കക്കാടംപൊയിൽ ഇടവക വികാരി ഫാ. സുദീപ് കിഴക്കരകാട്ട്, രൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ബെന്നി ലുക്കോസ്, എകെസിസി രൂപത പ്രസിഡന്റ്‌ ബേബി പെരുമാലിൽ, കെസിവൈഎം രൂപത പ്രസിഡന്റ് വിശാഖ് തോമസ്, രൂപത ജനറൽ സെക്രട്ടറി അഭിലാഷ് കുടിപ്പാറ, തോട്ടുമുക്കം മേഖല പ്രസിഡന്റ്‌ നിതിൻ പുലക്കുടിയിൽ, രൂപതാ ഉപാധ്യക്ഷൻ ജസ്റ്റിൻ സൈമൺ സൈമൺ, കാസാ പ്രതിനിധി അമൽ മകലശേരി, ക്രോസ് പ്രതിനിധി ദീപേഷ്, ജീസസ് യൂത്ത് പ്രതിനിധി നിധിൻ തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.