എക്സ്പോ 2020: രാജ്യത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യ ബസ് സ‍ർവ്വീസ്

എക്സ്പോ 2020: രാജ്യത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യ ബസ് സ‍ർവ്വീസ്

ദുബായ്: എക്സ്പോ ആസ്വദിക്കാന്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗജന്യ ബസ് സർവ്വീസ് ഒരുക്കി റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഒൻപത് കേന്ദ്രങ്ങളില്‍ നിന്നാണ് സൗജന്യ ബസ് സർവ്വീസുളളത്.അബുദാബിയിലെ മൂന്നു കേന്ദ്രങ്ങളിൽ നിന്നും ഷാർജയിലെ രണ്ടു കേന്ദ്രങ്ങളിൽ നിന്നും അജ്മാൻ, റാസൽഖൈമ, ഫുജൈറ, അൽ ഐൻ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി എക്സ്പോ കാണാനായി എത്താം.

എക്സ്പോ സന്ദർശകർക്ക് മാത്രമായി 77 ബസുകളാണ് സജ്ജമാക്കിയിട്ടുളളതെന്നും റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. 287 സർവ്വീസുകളുണ്ടായിരിക്കും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇത് 358 ആയി ഉയർത്തിയിട്ടുണ്ട്.എക്സ്പോ റൈഡർ ബസുകള്‍ രാവിലെ 6.30 മുതലാണ് സർവ്വീസ് ആരംഭിക്കുക.

എക്സ്പോ ബസ് സ‍ർവ്വീസുളള കേന്ദ്രങ്ങള്‍
അബുദാബി രാജ്യാന്തര വിമാനത്താവളം,അബുദാബി മെയിൻ ബസ് സ്റ്റേഷന്‍, മറീന മാൾ സ്റ്റേഷൻ,അൽ ഐൻ ബസ് സ്റ്റേഷൻ,അൽ ജുബൈൽ ബസ് സ്റ്റേഷൻ ഷാ‍ർജ,മുവൈല ബസ് സ്റ്റേഷൻ,റാസൽഖൈമ ബസ് സ്റ്റേഷൻ,ഫുജൈറ ബസ് സ്റ്റേഷൻ
ദുബായ് എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗജന്യ ബസ് സർവ്വീസുണ്ടായിരിക്കുമെന്ന് നേരത്തെ തന്നെ ആ‍ർടിഎ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.