ഷാർജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസ ജയം. തന്റെ ഉഗ്രരൂപം പുറത്തെടുത്ത ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം നേടിക്കൊടുത്തത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 150 വിജയ ലക്‌ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. ജയത്തോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
കൊല്‍ക്കത്ത സ്കോര്‍ മറികടക്കാന്‍ ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മന്‍ദീപ് സിങ്ങും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 47 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കെ.എല്‍ രാഹുല്‍ 28 റണ്‍സ് എടുത്താണ് പുറത്തായത്.
തുടര്‍ന്ന് ക്രിസ് ഗെയ്ല്‍ ക്രീസില്‍ എത്തിയതോടെ കൊല്‍ക്കത്ത മത്സരം കൈവിടുകയായിരുന്നു. കൊല്‍ക്കത്ത ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കിയ ക്രിസ് ഗെയ്ല്‍ 29 പന്തില്‍ 51 റണ്‍സ് എടുത്ത് പുറത്താവുകയായിരുന്നു.
ഗെയ്ൽ ആണ് മാൻ ഓഫ് ദി മാച്ച്. 56 പന്തില്‍ പുറത്താവാതെ 66 റണ്‍സ് നേടിയ മന്‍ദീപ് സിങ് ക്രിസ് ഗെയ്‌ലിന് മികച്ച പിന്തുണയാണ് നല്‍കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് എടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.