കുവൈറ്റ് സിറ്റി: മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന "വജ്രകാന്തി 2021 " ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിൽ നിന്നുമുള്ള മത്സരാർത്ഥികളെ തെരെഞ്ഞെടുത്തു.
അദ്ധ്യാപക വിഭാഗത്തിൽ ഷിജി സനത് (ഫോക്ക് കണ്ണൂർ)ഷാജിമോൻ ഈരേത്ര ജോസഫ്(എസ്.എം.സി.എ) സീനിയർ വിദ്യാർത്ഥി വിഭാഗത്തിൽ അദ്വൈത് അഭിലാഷ്(കല കുവൈറ്റ്) സോന സുബിൻ (എസ്.എം.സി.എ) ജൂനിയർ വിദ്യാർത്ഥി വിഭാഗത്തിൽ അനുഷിഖ ശ്രീജ വിനോദ് (ഫോക്ക് കണ്ണൂർ) ഏബൽ ജോസഫ് ബാബു (എസ്.എം.സി.എ) സബ് ജൂനിയർ വിദ്യാർത്ഥി വിഭാഗത്തിൽ ജൂവൽ ഷാജിമോൻ (എസ്.എം.സി.എ) പാർത്ഥിവ് ഷാബു (ഫോക്ക് കണ്ണൂർ) എന്നിവരെ തെരെഞ്ഞെടുത്തതായി മലയാളം മിഷൻ ചീഫ് കോർഡിനേറ്റർ ജെ. സജി അറിയിച്ചു.
ആഗോളതല ക്വിസ് മത്സരം ഒക്ടോബർ മൂന്നിന് ജി.എസ് പ്രദീപ് ഓൺലൈനിൽ നടത്തും. കുവൈറ്റ് ചാപ്റ്റർ മത്സരങ്ങൾക്ക് മലയാളം മിഷൻ അംഗങ്ങളായ ജി.സനൽകുമാർ, സജീവ് എം. ജോർജ്, സജിത സ്കറിയാ, ബിന്ദു സജീവ് വിവിധ മേഖലയിൽ നിന്നും ആസിഫ് അലി, ടോം സെബാസ്റ്റ്യൻ വയലിൽ, ശ്രീഷാ ദയാനന്ദൻ, മഹേഷ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.