കൊച്ചി: തട്ടിപ്പ് വീരൻ മോന്‍സൺ മാവുങ്കല്‍ നടന്‍ വിക്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി പരാതി. മട്ടാഞ്ചേരിയിലെ പുരാവസ്തുശാല വാങ്ങാന്‍ മോന്‍സൺ എത്തിയത് വിക്രത്തിന്റെ ബെനാമി എന്ന പേരിലാണെന്ന് സ്ഥാപന ഉടമ അബ്ദുള്‍ സലാം പറഞ്ഞു.
അന്‍പത് കോടി രൂപയ്ക്ക് സ്ഥാപനം വാങ്ങാമെന്ന് അദ്ദേഹം പറഞ്ഞതായി അബ്ദുള്‍ സലാം പറഞ്ഞു. എച്ച്‌എസ്ബിസി ബാങ്കില്‍ പണമുണ്ടെന്ന് രേഖ കാട്ടി തന്നെ കബളിപ്പിച്ചതായും സലാം വെളിപ്പെടുത്തി.
അതേസമയം മോന്‍സൺ മാവുങ്കലിന്റെ അടുത്ത് ഡോക്ടര്‍ എന്ന നിലയില്‍ ചികിത്സതേടിയതായി സിനിമ നടി ശ്രുതി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടാണ് ഡോക്ടറുടെ ചികിത്സ തേടിയത്. അദ്ദേഹം മരുന്നു തന്നപ്പോള്‍ അസുഖം ഭേദമായതായും നടി പറഞ്ഞു.
ഡോക്ടറെകുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോൾ തനിക്ക് അത്ഭുതമാണ് തോന്നുന്നത്. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നെന്നും നടി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.