യുജിസി നെറ്റ് പരീക്ഷ ഒക്ടോബര്‍ 17 മുതല്‍

യുജിസി നെറ്റ് പരീക്ഷ ഒക്ടോബര്‍ 17 മുതല്‍

ന്യൂഡൽഹി: കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നീട്ടിവെച്ചു. ഒക്ടോബർ ആറ് മുതൽ 18 വരെയാണ് നേരത്തെ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.

എന്നാൽ ഡിസംബർ 2020-ജൂൺ 2021 യുജിസി നെറ്റ് പരീക്ഷ ഒക്ടോബർ 17 മുതൽ 25 വരെയുള്ള തീയതികളിൽ നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു.

ഒക്ടോബർ 6-8, 17-18 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച സമയക്രമം. ഈ സമയത്ത് മറ്റുചില പരീക്ഷകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.