ഗോരഖ്പൂര്‍: യു.പി പൊലീസ് മര്‍ദിച്ചു കൊന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരാധകന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് വമ്പന്‍ ഓഫര്‍. കടുത്ത യോഗി ആരാധകനായ മനീഷ് ഗുപ്ത കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. മനീഷിന്റെ ഭാര്യ മീനാക്ഷി ഗുപ്തക്ക് സര്‍ക്കാര്‍ ജോലിയും മകന്റെ വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം നല്‍കുക. മീനാക്ഷിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കാണ്‍പൂര്‍ സ്വദേശിയായ മനീഷ് ഗുപ്ത കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കളോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ അദ്ദേഹം. അവിടെ റെയ്ഡിനെത്തിയ പൊലീസ് ഭര്‍ത്താവിനെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുകൊന്നുവെന്നാണ് മീനാക്ഷിയുടെ ആരോപണം.
അതിനിടെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കുടുംബത്തിനുമേല്‍ മുതിര്‍ന്ന പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുന്ന വീഡിയോ വിവാദമായിരുന്നു. ജില്ല മജിസ്‌ട്രേറ്റ് വിജയ് കിരണ്‍ ആനന്ദിനെയും പൊലീസ് മേധാവി വിപിന്‍ താഡയുമാണ് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.
കുടുംബാംഗങ്ങളിലൊരാളാണ് വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം. രാജ്യസഭ എം.പിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സഞ്ജയ് സിങ്ങാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.