ന്യുഡല്‍ഹി: മഹാത്മാഗന്ധിയുടെ 152 ആം ജന്‍മവാര്‍ഷികം ആചരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി നിരവധിപേര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. സബര്‍മതി ആശ്രമത്തിലും വിപുലമായ രീതിയില്‍ ഗാന്ധി ജയന്തി ആചരിച്ചു.
ഗാന്ധിയന്‍ ആശയങ്ങള്‍ ഇന്നും പ്രചോദനവും പ്രസക്തവുമെന്ന് നരേന്ദ്ര മോഡി പറഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങള്‍ ആഗോളതലത്തില്‍ പ്രസക്തമാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അത് ശക്തി നല്‍കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഗാന്ധി മുന്നോട്ട് വെച്ച സമാധാനത്തിന്റെ പാതയില്‍ സഞ്ചരിച്ച് ലോകം മെച്ചപ്പെട്ടതാക്കാമെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ട്രസ് ട്വിറ്ററില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.