ഹൈദരാബാദ്: പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്ത് ഉഗ്രന്‍ ഷൂ. ഹൈദരാബാദ് ആസ്ഥാനമായുള്ള പാദരക്ഷാ ബ്രാന്‍ഡ് ആണ് പെറ്റ് ബോട്ടിലുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് റീസൈക്കിള്‍ ചെയ്ത് ഷൂ നിര്‍മ്മിക്കുന്നത്. പ്രകൃതിക്ക് ഹാനികരമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യപ്പെടുന്നു എന്ന മെച്ചവുമുണ്ട്. നീമന്‍സ് എന്ന കമ്പനി റിലൈവ് നൈറ്റ്‌സ് എന്ന ബ്രാന്‍ഡിലാണ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത്.
ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് അവ കഴുകി ചെറിയ കഷണങ്ങളായി മുറിക്കുന്നു. ഇവ ഉരുക്കി, തണുപ്പിച്ച് ഡൈ ചെയ്ത് നീളമുള്ള നൂലുകളാക്കും. ഇവ പരിഷ്‌കരിച്ച് 3ഡി നെയ്റ്റിംഗ് മെഷീനിലൂടെ ഷൂവിന്റെ മുകള്‍ ഭാഗമാക്കാം.
ഇതു കഴിഞ്ഞാല്‍ പ്രകൃതിദത്തമായ രീതിയില്‍ തന്നെയാണ് സോള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നതും. ഇതിനായി കാസ്റ്റര്‍ ബീന്‍ ഓയില്‍, റീസൈക്കിള്‍ഡ് റബ്ബര്‍, കടലാസുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. പ്രകൃതി സൗദൃദ നിര്‍മാണ സ്ഥാപനത്തിന്റെ സഹസ്ഥാപകന്‍ അമര്‍ പ്രീത് സിംഗ് വ്യക്തമാക്കുന്നു.
പ്രത്യേക രീതിയിലാണ് ചെരുപ്പിന്റെ സോള്‍ നിര്‍മിക്കുന്നത്. സോളിന്റെ കുഷ്യനിംഗ് ഷൂവിലെ ദുര്‍ഗന്ധവും വിയര്‍പ്പും ഒക്കെ പ്രതിരോധിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് നൂലുകളാക്കി മാറ്റുന്ന കമ്പനികളുമായി ബന്ധപ്പെട്ടാണ് സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം. ഈ പ്ലാസ്റ്റിക് നാരുകള്‍ അന്താരാഷ്ട തലത്തില്‍ ലഭ്യമാണ്. ഹൈദരാബാദില്‍ തന്നെയാണ് ഷൂ നിര്‍മാണം. സ്റ്റാര്‍ട്ടപ്പിന് പൂര്‍ണമായി ഉത്പദന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഭൂരിഭാഗ നിര്‍മാണവും മറ്റുള്ളവരെ ആശ്രയിച്ച് കൂടിയാണ്.
100 ശതമാനം റീസൈക്കിള്‍ ചെയ്ത പെറ്റ് ബോട്ടിലുകള്‍ ഉപയോഗിച്ച് മനോഹരമായാണ് ഷൂ രൂപകല്‍പ്പന. മുള, കാസ്റ്റര്‍ ബീന്‍ ഓയില്‍, പ്രകൃതിദത്ത റബ്ബര്‍ എന്നിവയും ഷൂ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇത് ഉപയോഗിക്കാം. ഏഴോളം നിറങ്ങളില്‍ ലഭ്യമാണ്. വില ഏകദേശം 3,299 രൂപയാണ്. ഓണ്‍ലൈനിലൂടെയും ഷൂ വാങ്ങാം. ഷൂ ശേഖരം നീമന്റെ വെബ്സൈറ്റിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
സ്‌നീക്കള്‍, വൂള്‍ ഷൂ, ജോഗര്‍, ലോഫര്‍ എന്നിങ്ങനെ എല്ലാ ഷൂ വൈവിധ്യങ്ങളും ഉപയോക്താള്‍ക്ക് ലഭിക്കും. തരണ്‍ ഛബ്രയും അമര്‍ പ്രീതും ചേര്‍ന്ന് സ്ഥാപിച്ച ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ടപ്പ് അടുത്തിടെ സിക്‌സ്ത് സെന്‍സ് വെഞ്ചേഴ്‌സില്‍ നിന്ന് 20 കോടി രൂപയുടെ ഫണ്ട് സമാഹരിച്ചിരുന്നു. കംഫോര്‍ട്ടബിള്‍ ഷൂസിന് ഉത്സവകാല വില്‍പ്പനയുടെ ഭാഗമായി പ്രത്യേക ഓഫറുകളും ലഭിക്കും. 30 ശതമാനം ഓഫറാണ് ഇപ്പോള്‍ ലഭിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.