ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇവി കാര്‍ എന്ന് വിശേഷണവുമായി ചൈനീസ് വാഹന നിര്‍മാണ കമ്പനിയായ വുളിംഗ് ഹോങ്ഗുവാങ്ങിന്റെ 'നാനോ'. ഈ കുഞ്ഞൻ ഇലക്‌ട്രിക് കാറിന് 300 കിലോമീറ്റര്‍ റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മാരുതിയുടെ ഏറ്റവും വിലകുറഞ്ഞ പെട്രോള്‍ കാറായ ആള്‍ട്ടോയേക്കാള്‍ വില കുറവാണ് 'നാനോ' ഇലട്രിക് കാറിന്. നാനോ ഇവിയ്ക്ക് ഏകദേശം 2.30 ലക്ഷം രൂപ വിലയില്‍ വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. ടിയാന്‍ജിന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ നാനോ ഇവിയെ കമ്പനി അവതരിപ്പിച്ചിരുന്നു. ചൈനീസ് കാര്‍ നിര്‍മാതാക്കളായ വുളിംഗ് ഹോങ്ഗുവാങ് ഇലക്‌ട്രിക് കാറായ 'മിനി'യുടെ വിജയത്തിന് ശേഷമാണ് നാനോ എന്ന പേരില്‍ പുതിയ മോഡല്‍ അവതരിപ്പിച്ചത്
രണ്ട് സീറ്റുകള്‍ മാത്രമുള്ള നാനോ ഇവി നഗര ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തതാണ്. പരമാവധി 85 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന 33 പിഎസ് ഇലക്‌ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തുപകരുന്നത്. 2,497 എം.എം നീളവും 1,526 എം.എം വീതിയും 1,616 എം.എം ഉയരവും ഉള്ള ഈ വാഹനത്തിന് 1,600 എം.എം ആണ് വീല്‍ബേസ്. നാല് മീറ്ററില്‍ താഴെയാണ് ടേണിങ് റേഡിയസ് ഉള്ള നാനോ ഇവി ടാറ്റയുടെ പെട്രോള്‍ നാനോയുമായി താരതമ്യപ്പെടുത്തുമ്പോൾ വലുപ്പത്തില്‍ ചെറുതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.