ദുരന്ത ഭൂമിയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായി പ്രിപ്യാറ്റ്

ദുരന്ത ഭൂമിയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായി പ്രിപ്യാറ്റ്

ദുരന്ത ഭൂമിയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വലിയൊരു മാറ്റത്തിന്റെ കഥയാണ് ഉക്രൈനിലെ പ്രിപ്യാറ്റ് നഗരത്തിന് പറയാനുള്ളത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ദുരന്തമായിരുന്നു ചെര്‍ണോബിലെ ആണവ ദുരന്തം. അതിന്റെ ബാക്കി പത്രമാണ് പ്രിപ്യാറ്റ് നഗരം. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു ഈ നഗരം. ഇന്ന് ഇത് ഉക്രൈന്റെ ഭാഗമാണ്.

പ്രിപ്യാറ്റില്‍ സ്ഥിതി ചെയ്ത ചെര്‍ണോബില്‍ ആണവോര്‍ജ പ്ലാന്റിന്റെ നാലാം നമ്പര്‍ റിയാക്റ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മനോഹരമായ ഈ കൊച്ചു നഗരം ഒറ്റ ദിവസം കൊണ്ട് ശ്മശാന നഗരമായി മാറിയ കഥയാണ് പ്രിപ്യാറ്റിന് പറയാനുള്ളത്. ഇനിയും കുറഞ്ഞത് 20000 വര്‍ഷമെങ്കിലും വേണ്ടി വരും ഈ പ്രദേശം മനുഷ്യവാസ യോഗ്യമാകാന്‍ എന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ഇന്ന് ആ ദുരന്ത ഭൂമി ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ്.

ഇന്ന് ചെര്‍ണോബിലില്‍ സര്‍ക്കാര്‍ ഡാര്‍ക്ക് ടൂറിസം എന്ന പേരില്‍ ടൂറിസം പ്രൊമോഷനുകള്‍ നടത്തുകയാണ്. 30 കിലോമീറ്റര്‍ ദൂരത്തില്‍ പടര്‍ന്ന് കിടക്കുന്ന ഒരു എസ്‌കര്‍ഷന്‍ സൈറ്റാണ് ചെര്‍ണോബിലില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ദുരന്തം നടന്ന ചെര്‍ണോബിലില്‍ നിന്ന് 30 കിലോമീറ്റര്‍ പരിധിയിലുള്ള ജനങ്ങളെയെല്ലാം അന്ന് കുടിയൊഴിപ്പിച്ചിരുന്നു. താല്‍ക്കാലികമായ കുടിയൊഴിപ്പിക്കല്‍ ആണെന്നും രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചു വരാമെന്നും കരുതി വീട് വിട്ടിറങ്ങിയ പ്രിപ്യാറ്റിലെ ജനങ്ങള്‍ ആരും തന്നെ സ്വന്തം വീടുകളിലേക്ക് പിന്നീട് മടങ്ങി എത്തിയില്ല. സഞ്ചാരികള്‍ക്ക് ഇന്നും ആ നഗരം പേടി സ്വപ്‌നമാണ്.

2019 ലെ എച്ച്.ബി.ഒ സീരിസായ ചെര്‍ണോബില്‍ പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.