അബുദബിയാത്ര; ചെക്ക് പോസ്റ്റുകളില്‍ ഇനി എമിറേറ്റ്സ് ഐഡി നിർബന്ധം

അബുദബിയാത്ര; ചെക്ക് പോസ്റ്റുകളില്‍ ഇനി എമിറേറ്റ്സ് ഐഡി  നിർബന്ധം

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ എമിറേറ്റ്സ് ഐഡിയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം. അതിർത്തി ചെക്പോസ്റ്റില്‍ കോവിഡ് നെഗറ്റീവ് ഫലത്തിനൊപ്പം എമിറേറ്റ്സ് ഐഡികൂടി കാണിച്ചാല്‍ മാത്രമെ അബുദബിയിലേക്ക് പ്രവേശനം അനുവദിക്കുകയുളളൂ. നേരത്തെ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലമുണ്ടെങ്കില്‍ പ്രവേശനം അനുവദിച്ചിരുന്നു. വാഹനത്തില്‍ ഡ്രൈവർ ഉള്‍പ്പടെ മൂന്ന് പേർ മാത്രമെ പാടുളളൂ. മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. മൂന്ന് വരികളായാണ് റോഡില്‍ വാഹനങ്ങളുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ചുവപ്പ് വരിയില്‍ അത്യാഹിത വാഹനങ്ങളും നീലവരിയില്‍ ഹെവി വാഹനങ്ങളുമാണ് അനുവദിച്ചിട്ടുളളത്. പച്ചവരിയിലാണ് മറ്റ് വാഹനങ്ങള്‍ വരേണ്ടതെന്നും അധികൃതർ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.