കോഴിക്കോട്: കോഴിക്കോടും വയനാടും ശക്തമായ മഴ. ശകത്മായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തില്‍ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. താമരശേരി ചുരത്തിലടക്കം, വയനാട് കോഴിക്കോട് റോഡില്‍ പലയിടത്തും വെള്ളക്കെട്ട് കാരണം ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് കാരശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലുമുണ്ടായി.
കാസര്‍കോട് മലയോര മേഖലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും. മരുതോം മലയോര ഹൈവേയില്‍ പാലക്കൊല്ലി വെള്ളച്ചാട്ടത്തിന് സമീപം വനത്തില്‍ ഇന്നലെ വൈകുന്നേരമാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. റോഡിന് ഇരുവശവുമുള്ള സ്ലാബുകള്‍ തകര്‍ന്നു. വെസ്റ്റ് എളേരി കേട്ടമല പട്ടികവര്‍ഗ കോളനിയുടെ സുരക്ഷാ മതില്‍ തകര്‍ന്നു.
മുക്കത്തെ കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. മുക്കം ആലിന്‍ച്ചുവടിലെ നാല് കടകളിലാണ് രാത്രിയോടെ വെള്ളം കയറിയത്. കടക്കുള്ളിലുണ്ടായിരുന്ന തുണികളും ചെരുപ്പുകളും നശിച്ചു. നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റ വലിയ മോട്ടോര്‍ എത്തിച്ച് മണിക്കൂറുകളോളം പമ്പ് ചെയ്താണ് വെള്ളം പുറത്തേക്ക് കളഞ്ഞത്. ഈ ഭാഗത്ത് ഓടയുടെ നിര്‍മാണം നടക്കുകയാണ്. ഇത് കാരണം മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമുണ്ടായിരുന്നില്ല. ഇത് ആദ്യ അനുഭവമാണെന്നും ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.
മലയോരമേഖലയില്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്. അതിനിടെ, കൊന്നക്കാടില്‍ പതിനഞ്ചുകാരനെ വനത്തില്‍ കാണാതായി. വട്ടമല ഷാജിയുടെ മകന്‍ ലിജേഷിനെയാണ് കാണാതായത്. വീട്ടിലേക്കുള്ള പൈപ്പ് ലൈന്‍ നന്നാക്കാന്‍ പോയതായിരുന്നു ലിജേഷ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.