ദുബായ് : എമിറേറ്റിലെ സ്കൂള്‍ ബസുകളില്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പരിശോധന നടത്തി. കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ക്കൊപ്പം മറ്റ് സാങ്കേതിക ആവശ്യങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 111 സ്കൂളുകളിലെ 1011 ബസുകളിലാണ് പരിശോധന നടത്തിയത്. 56 ബസുകളില്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. ക്യാംപെയിനിന്‍റെ ഭാഗമായി 240 സ്കൂളുകളിലെ ബസുകളിലാണ് പരിശോധന നടത്താന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ബാക്കി സ്കൂളുകളിലും വരും ദിവസങ്ങളില്‍ പരിശോധന തുടരും. സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന തരത്തില്‍ ബസുകളിലെ സീറ്റുകളിലെ ക്രമീകരണം, അണുനശീകരണം എന്നിവയുള്‍പ്പടെ നിരവധി നിർദ്ദേശങ്ങള്‍ നേരത്തെ തന്നെ ആർ ടി എ നല്കിയിരുന്നു. ഇതെല്ലാം കൃത്യമായി പാലിച്ചുവേണം സർവ്വീസ് നടത്താനെന്നായിരുന്നു നിർദ്ദേശം. വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ മുന്‍ നിർത്തി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.