മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലീസിനെതിരെ പലതരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിനോടൊപ്പമുള്ള സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതടക്കമുള്ള വിവാദ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് ബന്ധം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, ഡിഐജി സുരേന്ദ്രന്‍, ഐ.ജി ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. മോന്‍സണിനെതിരായ കേസ് അട്ടിമറിക്കാന്‍ ഐ.ജി ലക്ഷ്മണ്‍ ഇടപെട്ടതായിട്ടുള്ള ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.