ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ പൊതു അവധി

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ പൊതു അവധി

മസ്കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്. ദോഫാർ, അല്‍ വുസ്ത ഗവർണറേറ്റുകളിലൊഴികെയുളള സർക്കാർ-സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്നവർക്ക് അവധി ബാധകമാണ്. ഇന്ന് ബസ്,ഫെറി സർവ്വീസുകളുമില്ല.

വാക്സിനേഷന്‍ മാറ്റി
ചുഴലിക്കാറ്റിനെ തുടർന്ന് ദോഫാർ, അല്‍ വുസ്ത ഗവർണറേറ്റുകളിലൊഴികെ ബാക്കിയെല്ലായിടത്തും വാക്സിനേഷന്‍ മാറ്റിവച്ചു. വിവരങ്ങള്‍ 24441999 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വിമാനസമയക്രമത്തിലും മാറ്റം
ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്നുളളള വിമാനസർവ്വീസുകളുടെ സമയക്രമത്തിലും മാറ്റം. ഒമാന്‍ എയർ ഒക്ടോ​ബർ മൂന്നിന്​ പുറ​പ്പെടേണ്ട കൊച്ചി, തിരുവനന്തപുരം സർവിസുകള്‍ നേരത്തെയാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്കുളള ആറ് സർവ്വീസുകളടക്കമുളള സർവ്വീസുകളാണ് ഒമാന്‍ എയർ പുനക്രമീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.