ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വസന്ദേശം നൽകി കെസിവൈഎം മാനന്തവാടി രൂപത

ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വസന്ദേശം നൽകി കെസിവൈഎം മാനന്തവാടി രൂപത

കല്ലോടി: എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ് അഹിംസയുടെ സന്ദേശം പകർന്നേകിയ ഭാരതത്തിന്റെ രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ ശുചീകരണ യജ്ഞം നടത്തി കെസിവൈഎം മാനന്തവാടി രൂപത. രൂപതയുടെ ആഭിമുഖ്യത്തിൽ കല്ലോടി ടൗൺ ശുചീകരിക്കുകയും പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം നടത്തുകയും ചെയ്തു.

രൂപതയിലെ 13 മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങളും വാരാചരണങ്ങളും നടത്തപ്പെടുന്നു. കല്ലോടിയിൽ വെച്ച് നടന്ന ശുചീകരണ യജ്ഞത്തിൽ കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ നേതൃത്വം നൽകി.

കെസിവൈഎം കല്ലോടി മേഖല രക്ഷാധികാരി റവ.ഫാ. ബിജു മാവറ മുഖ്യസന്ദേശം നൽകി. സത്യത്തിനും അഹിംസയ്ക്കും പ്രാധാന്യം നൽകികൊണ്ട് ലളിത ജീവിതം നയിച്ച മഹാത്മാ ഗാന്ധിയുടെ ജീവിതം യുവതലമുറ സ്വായത്തമാക്കേണ്ടതുണ്ട് എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കെസിവൈഎം മാനന്തവാടി രൂപത ഭാരവാഹികളായ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ, ജിയോ ജെയിംസ് മച്ചുക്കുഴിയിൽ, റ്റെസിൻ തോമസ് വയലിൽ, ജിജിന ജോസ് കറുത്തേടത്ത്, സി. സാലി ആൻസ് സിഎംസി, ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, കല്ലോടി യൂണിറ്റ് ഡയറക്ടർ ഫാ. നിധിൻ, കല്ലോടി മേഖല പ്രസിഡന്റ്‌ ലിബിൻ മേപ്പുറത്ത്, കല്ലോടി മേഖല ഭാരവാഹികൾ, കല്ലോടി യൂണിറ്റ് പ്രസിഡന്റ്‌ ജോൺസ്റ്റൈൻ, കല്ലോടി യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.