കർഷക പ്രക്ഷോഭത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറി: രണ്ടുപേര്‍ മരിച്ചു; എട്ട് പേർക്ക് പരിക്ക്

കർഷക പ്രക്ഷോഭത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറി: രണ്ടുപേര്‍ മരിച്ചു; എട്ട് പേർക്ക് പരിക്ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ സമരം നടത്തുന്ന കർഷകരുടെ ഇടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി. രണ്ട് കര്‍ഷകര്‍ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്‌.



യു.പി. ഉപമുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയായിരുന്നു അപകടം. ലക്കിനംപൂർ ഏരിയയിലാണ് സംഭവം. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യൻ, കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപാടിന് സമീപത്താണ് കർഷകർ പ്രതിഷേധിച്ചത്. ഇതിനിടയിൽ വൻ തോതിൽ ഉന്തുംതള്ളുമുണ്ടായി അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നുവെന്ന് കർഷകർ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പരിപാടിക്കെതിരേ റോഡിന്റെ ഇരുവശങ്ങളിൽ നിന്ന് പ്രതിഷേധിച്ച കർഷകർക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. രണ്ടു പേർ മരിച്ചതായും പരിക്കേറ്റവർ ഗുരുതരാവസ്ഥയിൽ ആണെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതിഷേധത്തിൽ വാഹനങ്ങൾ കത്തിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം കർഷകരുടെ മരണം സ്ഥിരീകരിക്കാൻ സംസ്ഥാന സർക്കാരോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.