തിരുവനന്തപുരം: ലവ് ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള സ്വദേശി ജെസ്നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സംയുക്ത ക്രൈസ്തവ സമിതിയുടെ വന്‍ പ്രതിഷേധം.
ഇന്നു രാവിലെ പതിനൊന്നോടെ നടന്ന പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്‌സ്, സിഎസ്ഐ, മാര്‍ത്തോമാ, പെന്തക്കോസ്ത് സഭകകളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ പ്ലക്കാര്‍ഡുകളുമേന്തി പങ്കെടുത്തു. ലവ് ജിഹാദിനെതിരേയും നാര്‍ക്കോട്ടിക് ഭീകരതയ്ക്കെതിരേയും തീവ്രവാദത്തിനെതിരേയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
പ്രതിഷേധ പരിപാടി മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നാര്‍ക്കോട്ടിക് ജിഹാദ് വിഷയം സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകള്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
രാജ്യസുരക്ഷയും തീവ്രവാദവും എന്ന വിഷയത്തില്‍ ജെയിംസ് പാണ്ടനാടും മൗദൂദിസം സമകാലിക രാഷ്ട്രീയത്തില്‍ എന്ന വിഷയത്തില്‍ ഫാ. ജോണ്‍സണ്‍ തേക്കടയിലും അടക്കം വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിച്ചു. ലവ് ജിഹാദ് കേരളത്തില്‍ സജീവ വിഷയമായി കത്തിനില്‍ക്കുന്നതിനിടെയാണ് ജെസ്നയുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നത്.
ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച് സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും ഏറെക്കാലം അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും കിട്ടാത്തതിനാല്‍ പിന്നീട് അന്വേഷണം സിബിഐക്കു വിട്ടിരുന്നു. പക്ഷേ, ഇതുവരെയും ജെസ്ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സിബിഐക്കും കഴിയാത്ത സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.