പ്രഭാഷകനും ഗ്രന്ഥ രചയിതാവുമായ ടോംസ് ആന്റണി അന്തരിച്ചു

പ്രഭാഷകനും ഗ്രന്ഥ രചയിതാവുമായ ടോംസ് ആന്റണി അന്തരിച്ചു

ആലപ്പുഴ: പ്രഭാഷകനും ഗ്രന്ഥ രചയിതാവുമായ സന്തോഷ് ഭവനിൽ ടോംസ് ആന്റണി (50) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10.30 ന് പുന്നമട സെന്റ് മേരിസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഉപസമിതി അംഗം, കാർമൽ പോളിടെക്നിക് കോളേജിന്റെ ആന്റിറാഗിംഗ് സെൽ അംഗം, സംസ്ഥാന സർക്കാർ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെയും കേന്ദ്രസർക്കാരിന്റെയും ദേശീയ സാഹിത്യ സേനയുടെയും ആലപ്പുഴ വിദ്യാഭ്യാസ ജില്ല കോർഡിനേറ്റർ, ദീപിക ബാലജനസഖ്യം റീജണൽ ഓർഗനൈസർ, യുവദീപ്തി അതിരൂപത ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ കേരള കൗൺസിലേഴ്സ് ആൻഡ് ട്രേയിനേഴ്സ് ട്രേഡ് യൂണിയൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, യുവതയുടെ ഡയറക്ടർ, വിംഗ്സ് ട്രെയിനിങ് അക്കാദമിയുടെ ഡയറക്ടർ, കാർമൽ അക്കാദമി സ്കൂളിന്റെ പിടിഎ പ്രസിഡന്റ്, ജെസിഐ ആലപ്പുഴ വേമ്പനാട് ലേക്ക് സിറ്റിയുടെ പ്രസിഡന്റ്, ജെസിഐ സോൺ 22ന്റെ ട്രെയിനിങ് കോഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

കരിയർ, മനശാസ്ത്ര രംഗത്ത് 25 വർഷങ്ങളായി ട്രെയിനറായിരുന്നു ടോംസ് ആന്റണി. കില, എനർജി മാനേജ്മെന്റ് സെന്റർ, കിറ്റ്കോ, വനിതാ വികസന കോർപ്പറേഷൻ, ജെസിഐ, കേന്ദ്രസർക്കാർ പെട്രോളിയം മന്ത്രാലയം, എന്നിവയുടെ പരിശീലകനായിരുന്നു ഇദ്ദേഹം. അതിനുപുറമേ കില - യൂണിസെഫ് സംയുക്ത സംരംഭമായ ബാലസൗഹൃദ തദ്ദേശഭരണ ത്തിന്റെ ആര്യാട് മാരാരിക്കുളം സൗത്ത് എന്നീ പഞ്ചായത്തുകളിലെ മെന്റർ ആയിരുന്നു.

ഇത്തിരിവെട്ടം, ചിന്താമൃതം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. ആകാശവാണി ഉൾപ്പെടെ വിവിധ എഫ് എം റേഡിയോകൾ എന്നിവയിൽ അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു

2016ലെ അമ്മ ചാരിറ്റബിൾ സൊസൈറ്റി അവാർഡ്, 2017 ലെ വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ അധ്യാപക പ്രതിഭ അവാർഡ്, എകെസിസി രബോധരത്ന അവാർഡ്, പിഎം തങ്കപ്പൻ സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ രേഖാ തോമസ്, മകൾ ആന്റോൺ, അൽഫോൻസാ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.