യുഎഇയില്‍ വ്യാജ രേഖകള്‍ ചമച്ചാല്‍ 7,50,000 ദി‍ർഹം പിഴ

യുഎഇയില്‍ വ്യാജ രേഖകള്‍ ചമച്ചാല്‍ 7,50,000 ദി‍ർഹം പിഴ

ദുബായ്:  യുഎഇയില്‍ വ്യാജ ഇ രേഖകള്‍ നി‍ർമ്മിച്ചാല്‍ 7,50,000 ദി‍ർഹം വരെ പിഴ ഈടാക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. പബ്ലിക് പ്രോസിക്യൂഷന്‍ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇ രേഖകള്‍ നി‍ർമ്മിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്.

ഇ രേഖകള്‍ നി‍ർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടാല്‍ താല്‍ക്കാലിക തടവും 150,000 കുറയാത്ത പിഴയും കിട്ടും. പരമാവധി പിഴ 7,50,000 ആണെന്നും അധികൃതർ വ്യക്തമാക്കുന്നു. സ്ഥാപങ്ങളുമായി ബന്ധപ്പെട്ടുളള രേഖകളില്‍ കൃത്രിമം നടത്തിയാല്‍ 1,00,000 ദി‍ർഹത്തിനും 3,00,00 ദിർഹത്തിനുമിടയിലുളള പിഴത്തുക നല്‍കേണ്ടിവരും. വ്യാജമായ രേഖകള്‍ അറിഞ്ഞുകൊണ്ട് ഉപയോഗിക്കുന്നവർക്കും ഇതേ പിഴ ബാധകമായിരിക്കുമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.