അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 06
ജര്‍മ്മനിയില്‍ കൊളോണ്‍ നഗരത്തിലെ ഒരു കുലീന കുടുംബത്തില്‍ 1030 ലാണ് ബ്രൂണോയുടെ ജനനം. രാജാവായ ഹെന്റി ഒന്നാമന്റെ വിധവയും മൗദിന്റെ പാലക മധ്യസ്ഥയുമായ വിശുദ്ധ മറ്റില്‍ഡയാണ് ബ്രൂണോയുടെ അമ്മ. ദേവാലയത്തിന്റെ പ്രകാശം, പൗരോഹിത്യത്തിന്റെ പുഷ്പം, ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയും മഹത്വം എന്നിങ്ങനെയൊക്കെയാണ് അദ്ദേഹത്തെ സമകാലികര്‍ പുകഴ്ത്തിയിരുന്നത്.
ആദ്യകാലങ്ങളില്‍ കൊളോണിലെയും റെയിംസിലെയും കാനോണ്‍ ആയാണ് ബ്രൂണോ പ്രവര്‍ത്തിച്ചിരുന്നത്. റെയിംസിലെയും മനാസിലെയും ആര്‍ച്ച് ബിഷപ്പിന്റെ അടിച്ചമര്‍ത്തല്‍ മൂലം പിന്നീട് ഏകാന്തവാസം നയിക്കുവാന്‍ തീരുമാനിച്ചു.
ചാര്‍ട്രെയൂസ് എന്ന സ്ഥലത്താണ് വിശുദ്ധന്‍ ഏകാന്ത വാസം ആരംഭിച്ചത്. പിന്നീട് അദ്ദേഹം കാര്‍ത്തുസിയന്‍ സഭ സ്ഥാപിച്ചു. സഭയിലെ ഏറ്റവും കാര്‍ക്കശ്യമേറിയതായിരുന്നു അദ്ദേഹം സ്ഥാപിച്ച ആശ്രമം. വിശുദ്ധ ബെനഡിക്റ്റിന്റെ പ്രമാണങ്ങളായ എളിമയും, പരിപൂര്‍ണ്ണ നിശബ്ദതയും കാര്‍ത്തൂസിയന്‍സും പിന്തുടര്‍ന്നിരുന്നു.
മാംസം പരിപൂര്‍ണ്ണമായും വര്‍ജ്ജിച്ച് റൊട്ടിയും പയര്‍വര്‍ഗങ്ങളും വെള്ളവും മാത്രം കഴിച്ച് വിശുദ്ധനും ആശ്രമ വാസികളും വിശപ്പടക്കി. ഏകാന്തമായ സന്യാസ ജീവിത രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. അനുയായികള്‍ ഒരിക്കല്‍പോലും അദ്ദേഹത്തോട് അവിശ്വസ്തത കാണിക്കുകയോ അദ്ദേഹം കാണിച്ച വഴിയില്‍നിന്ന് വ്യതിചലിക്കുകയോ ചെയ്തിട്ടില്ല. ആശ്രമം സ്ഥാപിച്ച് ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ ഉര്‍ബന്‍ രണ്ടാമന്‍ മാര്‍പാപ്പാ തന്റെ ഉപദേഷ്ടാവായി അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിച്ചു.
നിറഞ്ഞ മനസോടെ ഈ ക്ഷണം അദ്ദേഹം സ്വീകരിച്ചു. പക്ഷേ, ഹെന്റി നാലാമന്റെ ചില നടപടികള്‍ മൂലം മാര്‍പാപ്പാ കാമ്പാനിയയിലേക്ക് രക്ഷപ്പെട്ടപ്പോള്‍ ബ്രൂണോ ചാര്‍ട്രെയൂസിനു സമമായ ലാറ്റൊറെ എന്ന വിജന പ്രദേശം കണ്ടെത്തുകയും അവിടെ മറ്റൊരാശ്രമം തുടങ്ങുകയും ചെയ്തു. 1101 സെപ്റ്റംബറില്‍ അദ്ദേഹം വിവിധ രോഗങ്ങള്‍ക്ക് അടിമയായി. അതേ വര്‍ഷം ഒക്ടോബര്‍ ആറിന് തന്റെ 71-മത്തെ വയസില്‍ വിശുദ്ധന്‍ മരണ മടഞ്ഞു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബോവെസിലെ ഔറേയ
2. ഐറിഷ് ബിഷപ്പായിരുന്ന ചെയോള്ളാക്
3. അയോണ ആബട്ട് ആയ വെളുത്ത കുമിനെ
4. വോഴ്‌സ്ബര്‍ഗ് ബിഷപ്പായിരുന്ന അടെല്‍ബറോ
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.