തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റും ഇന്ന് പ്രസിദ്ധീകരിക്കും.അലോട്ട്മെന്റ് ലഭിക്കുന്നവർ നാളെ മുതല്‍ പ്രവേശനം നേടണം.
പ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാം അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിന്റെ വിവരങ്ങള്‍ ലഭിക്കും.പ്ലസ് വണ്ണിന്റെ ആദ്യഘട്ട അലോട്ട്മെന്റ് തീര്‍ന്നപ്പോള്‍ കടുത്ത സീറ്റ് ക്ഷാമമാണ് നേരിട്ടത്. ഒന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞപ്പോള്‍ മെറിറ്റ് സീറ്റില്‍ 52700 സീറ്റുകള്‍ മാത്രമാണ് ബാക്കി.
ആദ്യ അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ സീറ്റിലേക്കും രണ്ടാം അലോട്ട്മെന്റും നടത്തും. രണ്ടാം ഘട്ട അലോട്ട്മെന്റ് തീര്‍ന്നതിന് ശേഷം സ്ഥിതി ഗതികൾ പരിശോധിച്ച് സീറ്റ് കൂട്ടുന്നത് പരിഗണിക്കാമെന്ന്ണ് സര്‍ക്കാര്‍ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.