ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു; പെട്രോളിന് 105 കടന്നു

ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു; പെട്രോളിന് 105 കടന്നു

തിരുവനന്തപുരം: ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും എണ്ണ കമ്പനികൾ ഇന്ധന വില വര്‍ധിപ്പിച്ചു. ഇതോടെ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന്​ 105 രൂപ കടന്നു. തിരുവനന്തപുരത്ത്​ പെ​ട്രോള്‍ വില ലിറ്ററിന്​ 105 രൂപ 18 പൈസയും ഡീസലിന് 98 രൂപ 38 പൈസയുമാണ് പുതുക്കിയ വില.

കോഴിക്കോട് പെട്രോളിന്​ ലിറ്ററിന്​ 103.42 രൂപയും ഡീസലിന്​ 96.74 രൂപയുമായി വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 103.12 രൂപയും ഡീസല്‍ വില 96.42 രൂപയുമായി.

13 ദിവസം കൊണ്ട് ഡീസലിന് 2.97 രൂപയും പെട്രോളിന് 1.77 രൂപയുമാണ് കൂട്ടിയത്. ചൊവ്വാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടിയിരുന്നു.

സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.