ചങ്ങനാശേരി പ്രവാസി അപ്പോസ്റ്റോലറ്റിന്റെ ആഭിമുഖ്യത്തിൽ കാരുണ്യസ്പർശം 2021 നടത്തപ്പെട്ടു

ചങ്ങനാശേരി പ്രവാസി അപ്പോസ്റ്റോലറ്റിന്റെ ആഭിമുഖ്യത്തിൽ കാരുണ്യസ്പർശം 2021 നടത്തപ്പെട്ടു

ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്റ്റോലറ്റിന്റെ ആഭിമുഖ്യത്തിൽ കാരുണ്യസ്‌പർശം 2021 ഒക്ടോബർ 2 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4.30ന് നടത്തപ്പെട്ടു. കൊവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ പ്രതിസന്ധികൾക്കിടയിൽ ജോലി ചെയ്യുന്ന നഴ്സുമാരെ ആദരിക്കാൻ നടത്തിയ ഈ ആഗോള നേഴ്സ് സംഗമത്തിൽ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള നഴ്‌സ്‌മാർ പങ്കെടുത്തു.

ചങ്ങനാശേരി അതിരൂപത മെത്രാപ്പോലിത്ത മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദഘാടനം ചെയ്തു. മുഖം നോക്കാതെ മുഖ പ്രസന്നതയോടെയുള്ള ശുശ്രൂഷയുടെ മനോഹരമായ സാക്ഷ്യമാണ് നഴ്‌സ്‌മാരുടേതെന്നും അതുകൊണ്ടാണ് അത് ദൈവികമാകുന്നതെന്നും പിതാവ് അഭിപ്രായപ്പെട്ടു. അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി. 'ഈ കാലഘട്ടത്തിലെ ഏറ്റവും ധീരരായ മനുഷ്യർ" എന്നാണ് പിതാവ് നഴ്‌സ്‌മാരെ വിശേഷിപ്പിച്ചത്. ആത്മീയവും ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നഴ്‌സ്‌മാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പിതാവ് ഓർമ്മിപ്പിച്ചു. പ്രവാസി അപ്പോസ്റ്റലേറ് ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകളം ചങ്ങനാശേരി ദേവമാതാ എഫ് സി സി പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ ലിസി മേരി,ലിറ്റി വർഗ്ഗിസ്, ബീന സോണി എന്നിവർ ആശംസകൾ അർപ്പിച്ചു. സൂം വഴി നടത്തിയ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും ആശംസകൾ അറിയിച്ചു സംസാരിച്ചു.

കോവിഡ് മഹാമാരിയിൽ, മുൻനിരയിൽ പടവെട്ടി ജീവൻ വെടിഞ്ഞ നഴ്‌സ്‌മാരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രത്യേകമായി ആദരിക്കുകയും അവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽനിന്നായി നഴ്‌സ്‌മാർ അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന്റെ മാറ്റ് കൂട്ടി. ഓരോ രാജ്യത്ത് നിന്നും കൂടുതൽ വര്ഷം നഴ്സിംഗ് രംഗത്ത് സേവനം ചെയ്തിട്ടുള്ള നഴ്‌സ്‌മാരെ പ്രത്യേകം ആദരിച്ചു. ജോസ് കുമ്പിളുവേലിൻറെ(ജർമനി) ഹൃദയസ്പർശിയായ വരികൾക്ക് ഫാ ജിജോ മാറാട്ടുകളം ഇമ്പകരമായ സംഗീതം പകർന്നപ്പോൾ പിറന്നത് അതിമനോഹരമായ ഒരു തീം സോങ് ആയിരുന്നു. പല രാജ്യങ്ങളിൽ നിന്നുമുള്ള നഴ്‌സ്‌മാർ ജിജോ അച്ഛന്റെ കോർഡിനേഷനിൽ ശബ്ദ മാധുര്യത്തോടെ ഒരുമിച്ചു പാടിയപ്പോൾ വിരിഞ്ഞത് ഒരു ദൃശ്യാ ശ്രാവ്യ വിരുന്നും.

നഴ്‌സിംഗ് ജീവിതത്തിലെ മറക്കാനാവാത്ത ഹൃദയസ്പർശിയായ അനുഭവങ്ങളുടെ പങ്ക് വയ്ക്കൽ ഒരു മത്സരമായി സംഘടിപ്പിച്ചിരുന്നു . രണ്ടു വിഭാഗത്തിലായി നടത്തിയ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നഴ്‌സുമാർ പങ്കെടുത്തു. മത്സര വിജയികളുടെ പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു.

രചനാ മത്സര വിജയികൾ
ഒന്നാം സമ്മാനം : സ്മിത സോണി (യൂ എസ് എ )
രണ്ടാം സമ്മാനം : ലീന ജെയിംസ് (അയർലണ്ട് )


വീഡിയോ മത്സര വിജയികൾ
ഒന്നാം സമ്മാനം: ഷൈനി അനിൽ (കുവൈറ്റ്)
രണ്ടാം സമ്മാനം: ജിൻസിമോൾ ഈപ്പൻ(യൂ എസ് എ)
മൂന്നാം സമ്മാനം: ആഗ്നസ് മാത്യു (യൂ എസ് എ)



മത്സരങ്ങൾക്ക് നേതൃത്വം കൊടുത്തത് രാജേഷ് കൂത്രപ്പള്ളി(കുവൈറ്റ്), സിസിലി ജോൺ(യൂ എസ് എ) എന്നിവരാണ്.

ടെസ്സി ഫിലിപ്(യൂ എ ഇ),ബീന സോണി(അയർലണ്ട്),സ്മിത സോണി(യൂ എസ്),വിൻസി കൊച്ചുമോൻ(ഖത്തർ),ജിൻസി ട്വിങ്കിൾ(കാനഡ),ജെസ്സി ബോസ്കോ(ഖത്തർ),ബീന ജോബി(യൂ എസ് എ),ജിൻസി ജോബിൻ(ഒമാൻ) സുമം മഞ്ജു (ഓസ്‌ട്രേലിയ),സ്വാതി മേരി(മാൾട്ട) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ സ്നേഹസ്പർശം 2021 ൻറെ വിജയത്തിന് ചുക്കാൻ പിടിച്ചു. വൈദികരുടെ നേതൃത്വത്തിലും ജോ കാവാലത്തിന്റെ കോർഡിനേഷനിലും ലോകമെമ്പാടുമുള്ള നഴ്‌സ്‌മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ മഹാസംഗമം വൻവിജയമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.