ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നാട്ടുകാര്‍ക്ക് നേരെ ഭീകരരുടെ ആക്രമണം. ഒരു മണിക്കൂറിനിടെ മൂന്നിടങ്ങളിലായിട്ടാണ് ആക്രമണം നടന്നത്. ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ഭീകരരുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

ശ്രീനഗറില്‍ നടന്ന ആക്രമണത്തില്‍ ബിന്‍ദ്രോ കെമിസ്റ്റ് എന്ന സ്ഥാപനത്തിന്‍റെ ഉടമയായ ഡോ. മക്കാന്‍ ലാല്‍ ബിന്‍ദ്രോയാണ് കൊല്ലപ്പെട്ടത്. മറ്റൊരു ആക്രമണത്തില്‍ ഒരു വഴിയോര കച്ചവടക്കാരന്‍ മരിച്ചെന്ന് പൊലീസ് അറിയിച്ചു. ബന്ദിപോരയില്‍ നടന്ന ആക്രമണത്തില്‍ നാട്ടുകാരനായ മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു.

അതേസമയം, ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച്‌ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ രംഗത്തെത്തി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ടുവരുമെന്നും മനോജ് സിന്‍ഹ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.