ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കുരങ്ങന്റെ തേങ്ങയേറ്; ചില്ല് തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കുരങ്ങന്റെ തേങ്ങയേറ്; ചില്ല് തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്

ഇരട്ടി: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് നേരെ തേങ്ങ പറിച്ചെറിഞ്ഞ കുരങ്ങന്റെ വികൃതിയില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നാണ് യാത്രക്കാര്‍ക്കു പരിക്കേറ്റത്.

ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിയിലേക്കു പോകുന്ന സെന്റ് ജൂഡ് ബസിനു നേരേയായിരുന്നു കുരങ്ങന്റെ ആക്രമണം. നെടുംപോയില്‍ വാരപ്പീടികയിലെത്തിയതും പൊടുന്നനെ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് വലിയ ശബ്ദത്തില്‍ പൊട്ടിവീണു. പകച്ചുപോയ ഡ്രൈവര്‍ പ്രകാശന്‍ ബസ് ഓരത്തേക്ക് ചവിട്ടി നിര്‍ത്തി. തുടര്‍ന്ന് കണ്ണൂരില്‍ കൊണ്ടുപോയി ചില്ല് മാറ്റിയിട്ട് വീണ്ടും സര്‍വീസ് നടത്തുകയായിരുന്നു.

കാടിറങ്ങിയെത്തുന്ന കുരങ്ങുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കൊട്ടിയൂര്‍ നെടുംപോയില്‍ നിവാസികള്‍. കൊട്ടിയൂര്‍ വനത്തില്‍നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കുരങ്ങുകള്‍ വീടിന് മുകളിലും മതിലിലുമൊക്കെയായി ഇരിപ്പുറപ്പിക്കും. കണ്ണില്‍ കണ്ടത് തട്ടിയെടുക്കും. കുരങ്ങ് ചില്ലുപൊളിക്കുന്നത് ആദ്യ സംഭവം ആയതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പുണ്ടോ എന്ന് അറിയില്ലെന്നാണ് കൊട്ടിയൂരെ ഉദ്യോഗസ്ഥര്‍ ബസ് ഉടമയോട് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.