ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു, നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍

ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു, നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍

ദുബായ്:  യുഎഇ ദി‍ർഹവുമായുളള ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാന്‍ മണിഎക്സ്ചേഞ്ചുകളില്‍ ഒട്ടേറെ പേരെത്തി. ഒരു ദിർഹത്തിന് 20 രൂപ 40 പൈസവരെ പല എക്സ്ചേ‍ഞ്ചുകളും നല്‍കി. ഡോളറിനെതിരെയുളള ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവാണ് മറ്റ് കറന്‍സികളിലും പ്രതിഫലിക്കുന്നത്. ക്രൂഡ് വിലയിലുണ്ടാകുന്ന വർദ്ധനവും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി. ഡോളറിനെതിരെ 74 രൂപ 44 പൈസയിലേക്കാണ് രൂപ താഴ്തന്നത്.

വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. മൂല്യം പിടിച്ചുനിർത്താന്‍ റിസർവ്വ് ബാങ്കിന്‍റെ ഭാഗത്തുനിന്നും നടപടികളുണ്ടായേക്കുമെന്നും സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.