കൊച്ചി: കള്ളിലെ കള്ളത്തരം പറയാന്‍ ക്രിസ്തുവിനെ കൂട്ടുപിടിച്ച കെ.ബാബുവിന്റെ പ്രസംഗം അതിരുകടന്നതില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം.
നിയമസഭയില്‍ ഇന്നലെ നടന്ന അബ്കാരി ചര്‍ച്ചയ്ക്കിടെയാണ് മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന കെ.ബാബു വിവാദ പരാമര്‍ശം നടത്തിയത്. 'കാനായില്‍ യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയതു പോലെയാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കള്ളില്‍ മായം ചേര്‍ക്കുന്നത്' എന്നായിരുന്നു ബാബുവിന്റെ പരാമര്‍ശം.
എന്നാല്‍ ഇത് തിരുത്താന്‍ സ്പീക്കറടക്കം ആരും തയ്യാറായില്ലെന്നു മാത്രമല്ല, നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെതിരെ ഉറഞ്ഞു തുള്ളി ചാനലുകളുടെ മുന്നിലെത്തിയ വ്യാജ മതേതരവാദി പി.ടി തോമസിനും ബാബുവിന്റെ പ്രസംഗത്തില്‍ മതേതര ലംഘനമൊന്നും തോന്നിയില്ല.
അതേസമയം, കള്ളു കച്ചവടത്തെക്കുറിച്ച് പറയുന്നതിന് കെ.ബാബു എന്തിനാണ് യേശു ക്രിസ്തുവിനെ പരാമര്‍ശിക്കുന്നത് എന്നാണ് സൂമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം. കാനായിലെ കല്ല്യാണ വിരുന്നില്‍ യേശു ക്രിസ്തു വെള്ളം വീഞ്ഞാക്കിയതും ബാബുവിന്റെ കള്ള് കച്ചവടവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ചിലര്‍ ചോദിക്കുന്നു. ക്രൈസ്തവരെ അപമാനിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റുകളുമുണ്ട്.
ക്രൈസ്തവ വിശ്വാസങ്ങളെയും മൂല്യങ്ങളെയും കുറിച്ച് തനിക്കുള്ള അജ്ഞത മുമ്പും കെ.ബാബുവിന്റെ ചില പരാമര്‍ശങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. കുമ്പസാരത്തിന് മുമ്പ് ക്രിസ്ത്യാനികള്‍ ചെല്ലുന്ന ജപം 'ജപട' എന്ന് തെറ്റായി പരാമര്‍ശിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സ്വയം പരിഹാസ്യനായ വ്യക്തിയാണ് കെ.ബാബു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരിക്കെ കോടികളുടെ അഴിമതിക്കേസില്‍ പ്രതിയാക്കപ്പെട്ട ബാബു തന്റെ സ്വന്തം തട്ടകമായ തൃപ്പൂണിത്തുറയില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടിയിരുന്നു. ഇത്തവണ ആയിരത്തില്‍ താഴെ വോട്ടിന് കഷ്ടി കടന്നു കൂടിയ ഇദ്ദേഹത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു എന്ന എതിര്‍ സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.