എംജി യൂണിവേഴ്സിറ്റിയിൽ ജേണലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ചലച്ചിത്ര ശില്പശാല സംഘടിപ്പിച്ചു

എംജി യൂണിവേഴ്സിറ്റിയിൽ  ജേണലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ചലച്ചിത്ര ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ എംജി യൂണിവേഴ്സിറ്റിയിൽ ചലച്ചിത്ര ശില്പശാല സംഘടിപ്പിച്ചു. 

പ്രശസ്ത സംവിധായകനും കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം സ്റ്റഡീസിൽ ഡീനുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ് 'ഇന്ത്യൻ സിനിമയുടെ ചരിത്രവും സാധ്യതകളും' എന്ന വിഷയം അവതരിപ്പിച്ചു. തുടർന്ന് ഇന്ത്യൻ സിനിമ നേരിടുന്ന വെല്ലുവിളിയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ചർച്ച നടത്തി. പ്രതീക്ഷ സൂസൻ മോഡറേറ്ററായിരുന്നു.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ലിജി മോൾ പി ജേക്കബ്, അധ്യാപകനായ എ. ആർ ഗിൽബർട്ട്, പ്രിയങ്ക പുരുഷോത്തമൻ, ഷെറിൻ പി ഷാജി എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.