മുംബൈ: ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുബൈ മജിസ്ട്രേറ്റ് കോടതി തള്ളി. നടന്‍ അര്‍ബാസ് മെര്‍ച്ചന്റിന്റെയും മുന്‍മുന്‍ ധമേച്ചയുടേയും ജാമ്യാപേക്ഷയും കോടതി തള്ളി. മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും നേരിട്ട് ലഹരി മരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും സംഭവവുമായ ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ആര്യന് കഴിയുമെന്നാണ് എന്‍സിബി കോടതിയില്‍ അറിയിച്ചത്. അതിനാല്‍ ആര്യന് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും എന്‍സിബി കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ നേരത്തെ ചില കേസുകളില്‍ ലഹരി മരുന്നോടെ പിടിക്കപ്പെട്ട സാഹചര്യത്തില്‍ പോലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ആര്യന്റെ അഭിഭാഷകന്‍ കോടിതിയില്‍ വാദിച്ചു. ആര്യന്‍ ഖാന്‍ വെറുമൊരു സാധാരണ കുടുംബത്തിലെ ആളല്ലാത്തതിനാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളോ രാജ്യം വിട്ടുപോകുന്ന നടപടികളോ ഉണ്ടാകില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എന്‍സിബിയുടെ വാദത്തിന് മുന്‍തൂക്കം നല്‍കിയ കോടതി ആര്യന്‍ ഖാന് ജാമ്യം നിഷേധിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.