ശമ്പളം 2.25 ലക്ഷം; എന്നിട്ടും ഓഫീസിലെ പ്ളാസ്റ്റിക് കസേരകള്‍ പൊക്കി വീട്ടിലിട്ട് വിശ്വാസ് മേത്ത

ശമ്പളം 2.25 ലക്ഷം; എന്നിട്ടും ഓഫീസിലെ പ്ളാസ്റ്റിക് കസേരകള്‍ പൊക്കി വീട്ടിലിട്ട് വിശ്വാസ് മേത്ത

തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മിഷണര്‍ പദവിയില്‍ ഇരുന്ന് തരം താഴ്ന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നതായി മുന്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്‌ക്കെതിരെ ആരോപണം. മാസം 2.25 ലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്ന ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്തന്‍. പക്ഷെ വിശ്വാസ് മേത്തയ്ക്ക് പുതുതായി താമസമാക്കിയ ഫ്‌ളാറ്റില്‍ ഒരു കസേര വാങ്ങിയിടാന്‍ പണമില്ല. വിവരാവകാശ കമ്മിഷനിലെ നാല് പ്ലാസ്റ്റിക് കസേരകളാണ് പട്ടാപ്പകല്‍ ഒരു ഉളുപ്പും ഇല്ലാതെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിലിട്ട് ഫ്‌ളാറ്റിലെത്തിച്ചത്.

ഉന്നത പദവി ഉണ്ടെന്ന് പറഞ്ഞിട്ടെന്ത ഗുണം. എത്രയൊക്കെ അധികാര ദുര്‍വിനിയോഗം നടത്തിയാലും ചോദിക്കാനാരുമില്ലെന്ന നിലയിലാണ് മേത്തയുടെ പോക്ക്. തീര്‍ന്നിട്ടില്ല മേത്തയുടെ വീരസാഹസിക പ്രവര്‍ത്തികള്‍. രണ്ട് വീട്ടു ജോലിക്കാരെ ഓഫീസ് അസിസ്റ്റന്റുമാരാക്കിയും കുടുംബാംഗങ്ങളുടെ ആവശ്യത്തിന് വാഹനം ഓടിക്കുന്ന രണ്ടു പേരെ ഔദ്യോഗിക ഡ്രൈവര്‍മാരാക്കിയും ശമ്പളം സര്‍ക്കാരില്‍ നിന്നും തന്നെ ഈടാക്കുന്നുണ്ട് മേത്ത.

കൂടാതെ വീട്ടില്‍ മീന്‍ വാങ്ങാനും ഭാര്യയ്ക്കും മക്കള്‍ക്കും യാത്രയ്ക്കുമായി കിന്‍ഫ്രയിലും പൊലീസിലും നിന്ന് വാഹനങ്ങളുമുണ്ടായിരുന്നു. വിവാദമായതോടെ അടുത്തിടെ ഇവ തിരിച്ചെടുത്തു.

വിരമിച്ചെങ്കിലും സെക്രട്ടേറിയറ്റില്‍ സ്വന്തമായി ചാരശൃംഖലയുണ്ട് മേത്തയ്‌ക്കെന്നാണ് അറിയാന്‍ കഴിയുന്നത്. ചീഫ് സെക്രട്ടറിയായിരിക്കെ ഒപ്പമുണ്ടായിരുന്നയാളെ വിവരാവകാശ കമ്മിഷനില്‍ ഓഫീസ് അസിസ്റ്റന്റാക്കി. ഇയാള്‍ വല്ലപ്പോഴും കമ്മിഷനിലെത്തി ഒപ്പിടും. പ്രധാന പണി സെക്രട്ടേറിയറ്റില്‍ മേത്തയ്ക്കായി ചാരപ്പണിയും ആവശ്യങ്ങള്‍ നടപ്പാക്കിയെടുക്കലുമാണെന്നാണ് ആക്ഷേപം.

ജൂലായില്‍ വിവരാവകാശ നിയമ ഭേദഗതി പാസാക്കിയതോടെ മുഖ്യവിവരാവകാശ കമ്മിഷണര്‍ക്കുണ്ടായിരുന്ന 11,400 രൂപയുടെ പ്രതിമാസ ഇന്‍സിഡന്റല്‍ അലവന്‍സ് ഇല്ലാതായി. അലവന്‍സിന് അര്‍ഹതയില്ലെന്ന് ധനകാര്യവകുപ്പ് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ ഇതൊന്നും തനിക്ക് ബാധകമല്ലെന്നാണ് മേത്തയുടെ നിലപാട്.

ഓഫീസ് ചെലവെന്ന് രേഖപ്പെടുത്തി തനിക്ക് അലവന്‍സ് നല്‍കണമെന്ന് മേത്ത സ്വന്തമായി ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇത് കൈപ്പറ്റുന്നുമുണ്ട്. കമ്മിഷന്റെ പ്രവര്‍ത്തനത്തിനുള്ള സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് അലവന്‍സ് നല്‍കുന്നത്.

പക്ഷെ മനസിലാക്കേണ്ട വസ്തുത കാലാവധി കഴിഞ്ഞ് മേത്ത പൊടിയും തട്ടി പോകും. ചട്ടവിരുദ്ധമായി അലവന്‍സ് പാസാക്കിയ ഉദ്യോഗസ്ഥര്‍ ഓഡിറ്റില്‍ കുടുങ്ങി നട്ടം തിരിയും എന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.