പന്ത്രണ്ടാം വയസു മുതല്‍ കൃത്രിമ പേസ്മേക്കര്‍; ഇപ്പോള്‍ മിസ് വേള്‍ഡ് അമേരിക്കയും...!

പന്ത്രണ്ടാം വയസു മുതല്‍ കൃത്രിമ പേസ്മേക്കര്‍; ഇപ്പോള്‍ മിസ് വേള്‍ഡ് അമേരിക്കയും...!

ഈ വര്‍ഷത്തെ മിസ് വേള്‍ഡ് അമേരിക്കയായി തിരഞ്ഞെടുത്ത് ഇന്ത്യന്‍ വംശജ ശ്രീ സെയ്നിയെയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ശ്രീ. ഈ നേട്ടം സ്വന്തമാക്കുന്നതിന് ശ്രീ പിന്നിട്ട വഴികള്‍ കനല്‍ നിറഞ്ഞവയാണ്.

12-ാം വയസു മുതല്‍ കൃത്രിമ പേസ്മേക്കറിന്റെ സഹായത്തോടെയാണ് ശ്രീയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്. പിന്നീട് നടന്ന ഒരു കാര്‍ അപകടത്തില്‍ മുഖമാകെ പൊള്ളി വികൃതമായി. അവിടെ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു അവര്‍. ലോസ് ആഞ്ചലിസില്‍ നടന്ന ചടങ്ങില്‍ മുന്‍ ലോകസുന്ദരിയും ഇന്ത്യന്‍ നടിയുമായ ഡയാന ഹൈഡനാണ് കിരീടം അണിയിച്ചത്.

മിസ് വേള്‍ഡ് അമേരിക്കന്‍ പട്ടം നേടിയതില്‍ ഏറെ സന്തോഷവതിയാണ് താനെന്ന് ശ്രീ സെയ്ന പറഞ്ഞു. സന്തോഷം വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയില്ല. ഈ നേട്ടം കൈവരിക്കുന്നത് പ്രയത്നിച്ച മാതാപിതാക്കള്‍ക്കാണ് ക്രെഡിറ്റ് മുഴുവനും. എന്റെ അമ്മയുടെ പിന്തുണ ഒന്നു കൊണ്ടുമാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്. ഇങ്ങനെയൊരാദരം നല്‍കിയതിന് മിസ് വേള്‍ഡ് അമേരിക്കയ്ക്ക് നന്ദി പറയുന്നുവെന്നും ശ്രീ പറഞ്ഞു. മിസ് വേള്‍ഡ് അമേരിക്കന്‍ പട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വംശയും ഏഷ്യക്കാരിയുമാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മിസ് വേള്‍ഡ് അമേരിക്ക നാഷണല്‍ ബ്യൂട്ടി വിത് പെര്‍പ്പസ് അംബാസിഡര്‍ പദവിയും ശ്രീയെ തേട് എത്തി. സമൂഹത്തിലെ പാവപ്പെട്ടവരായവരെ സഹായിക്കുകയാണ് ലക്ഷ്യം. യൂണിസെഫും ഇതിന് അംഗീകാരം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.