ട്രെയിനില്‍ കൊള്ള സംഘം യാത്രക്കാരിയെ ബലാത്സംഗം ചെയ്തു; നാലു പേര്‍ പിടിയില്‍

ട്രെയിനില്‍ കൊള്ള സംഘം യാത്രക്കാരിയെ ബലാത്സംഗം ചെയ്തു; നാലു പേര്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിച്ച കവര്‍ച്ചാ സംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. സംഘത്തെ പ്രതിരോധിച്ച ആറ് യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

മഹാരാഷ്ട്രയിലെ ഇഗ്തപുരി സ്റ്റേഷനില്‍ നിന്നാണ് എട്ടംഗങ്ങളുള്ള കവര്‍ച്ചാ സംഘം ട്രെയിനില്‍ കയറിയത്. മാരക ആയുധങ്ങള്‍ ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു. സംഘത്തെ പ്രതിരോധിച്ചവരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇവര്‍ ആക്രമിച്ചത്. കവര്‍ച്ച ചെയ്യുന്നതിനിടെ കോച്ചിലുണ്ടായിരുന്ന ഒരു സ്ത്രീയെ കവര്‍ച്ചാ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

കസാറ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കവര്‍ച്ചയും ബലാത്സംഗവും പുറത്തറിയുന്നത്. യാത്രക്കാര്‍ ബഹളം വെച്ചതോടെ റെയില്‍വേ പോലീസ് സ്ഥലത്ത് എത്തി. സംഭവ സ്ഥലത്ത് നിന്ന് നാല് പ്രതികളെ പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു. ഇവരെ പിടികൂടാനായി തെരച്ചില്‍ ആരംഭിച്ചതായി റെയില്‍വേ പോലീസ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.