ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. എട്ട് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും നാല് ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റാനുമുള്ള സുപ്രീംകോടതി ശുപാര്‍ശയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച്‌ രാഷ്‌ട്രപതി ഉത്തരവിറക്കിയത്.

ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാല്‍ (അലഹബാദ്), രഞ്ജിത് വി. മോറെ (മേഘാലയ), സതീഷ് ചന്ദ്ര ശര്‍മ്മ (തെലങ്കാന), പ്രകാശ് ശ്രീവാസ്തവ (കൊല്‍ക്കത്ത), ആര്‍.വി. മളീമഠ് (മദ്ധ്യപ്രദേശ്), റിതുരാജ് അശ്വതി (കര്‍ണാടക), അരവിന്ദ് കുമാര്‍ (ഗുജറാത്ത്), പ്രശാന്ത് കുമാര്‍ മിശ്ര (ആന്ധ്ര) എന്നിവരെയാണ് പുതിയ ചീഫ് ജസ്റ്റിസുമാരായി നിയമിച്ചത്.

ത്രിപുര ചീഫ് ജസ്റ്റിസ് എ.എ. ഖുറേഷിയെയും രാജസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയെയും പരസ്പരം മാറ്റി നിയമിച്ചു. ജസ്റ്റിസ് മുഹമ്മദ് റഫീക്കിനെ മദ്ധ്യപ്രദേശില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്കും ജസ്റ്റിസ് ബിശ്വനാഥ് സോമാഥറിനെ മേഘാലയയില്‍ നിന്ന് സിക്കിമിലേക്കും ജസ്റ്റിസ് എ.കെ. ഗോസ്വാമിയെ ആന്ധ്രയില്‍ നിന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.