അടയാള ബോർഡുകളും നിരീക്ഷണക്യാമറകളും നശിപ്പിച്ചാല്‍ പിഴയും തടവും ശിക്ഷ

അടയാള ബോർഡുകളും നിരീക്ഷണക്യാമറകളും നശിപ്പിച്ചാല്‍ പിഴയും തടവും ശിക്ഷ

ദുബായ്: രാജ്യത്തെ അടയാള ബോർഡുകളും നിരീക്ഷക്യാമറകളും നശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. ഫെഡറല്‍ പീനല്‍ കോഡ് ആർട്ടിക്കിള്‍ 294 പ്രകാരം 50,000 ദിർഹം വരെയാണ് ഇത്തരത്തിലുളള കുറ്റകൃത്യങ്ങള്‍ക്ക് പിഴ ഈടാക്കുക.

അപകടങ്ങൾ തടയുന്നതിന് ആവശ്യമായ ഉപകരണങ്ങൾ, അടയാള ബോർഡുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ നീക്കം ചെയ്യുകയോ തകർക്കുകയോ കേടുവരുത്തുകയോ ,അല്ലെങ്കിൽ ഉപയോഗശൂന്യമാക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷത്തെ തടവുശിക്ഷയും, 50,000 ദിർഹത്തിൽ കുറയാത്ത പിഴയുമായിരിക്കും ശിക്ഷയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യം നടത്തിയതിന്‍റെ ഫലമായി അപകടം സംഭവിക്കുകയാണെങ്കിൽ, നിയമലംഘകന് താൽക്കാലിക തടവ് അനുഭവിക്കേണ്ടിവരും. മാത്രമല്ല കേസുകളുടേയും, സംഭവിച്ച നാശനഷ്ടങ്ങളുടെ തുക നല്‍കാന്‍ നിയമലംഘകനെ ചുമതലപ്പെടുത്തുകയും ചെയ്യും.

ജനങ്ങളുടെ ബോധവൽക്കരണത്തിനും നിയമസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രചാരണത്തിന്‍റെ ഭാഗമായാണ് പ്രോസിക്യൂഷന്‍റെ അറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.