ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. 'കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ഫെഡറല്‍ മുന്നണിയോ, മൂന്നാം മുന്നണിയോ ഇപ്പോള്‍ പ്രായോഗികമല്ല. കാരണം ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്' - പിബി വിലയിരുത്തി.
വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിിന് വീഴ്ചകളുണ്ടാകുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു. ബിജെപിക്ക് എതിരായ കര്‍ഷക, തൊഴിലാളി സമരങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
വര്‍ഗ-ബഹുജന സംഘടനകള്‍ ജനക്ഷേമ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടണം. ഇത്തരം വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം പ്രക്ഷോഭം നടത്തണം. തെരഞ്ഞെടുപ്പ് ധാരണയില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താനാവില്ലെന്നും യോഗം വിലയിരുത്തി.
അടുത്ത വര്‍ഷം കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടു രാഷ്ട്രീയ പ്രമേയത്തിന് രൂപം നല്‍കുന്ന സിപിഎം പോളിറ്റ് ബ്യുറോ യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നതും ചര്‍ച്ച ചെയ്തതും. രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കാനുള്ള വിശദമായ ചര്‍ച്ചകള്‍ തുടരും. ഈ മാസം 22ന് ചേരുന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കരടിന് അന്തിമ രൂപമാകും.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ലഖിംപുര്‍ ഖേരി സംഭവം, കര്‍ഷക പ്രക്ഷോഭം എന്നീ വിഷയങ്ങളും യോഗത്തിന്റെ അജണ്ടയിലുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള എല്ലാ പിബി അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക തിരക്കുള്ളതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് മടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.