എംബാപ്പെയും ബെന്‍സേമയും കളം നിറഞ്ഞു

എംബാപ്പെയും ബെന്‍സേമയും കളം നിറഞ്ഞു

മിലാന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ കിരീടം ചൂടി ഫ്രാന്‍സ്. ആവേശകരമായ ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് സ്‌പെയിനിനെ കീഴടക്കിയത്. ഫ്രാന്‍സിനായി കരീം ബെന്‍സമ (66),കൈലിയന്‍ എംബാപ്പെ (80) എന്നിവര്‍ ഗോള്‍ നേടി. സ്‌പെയിനിന്റെ ഗോള്‍ മൈക്കല്‍ ഒയര്‍സബാള്‍ (64) നേടി.

ബെല്‍ജിയത്തെ കീഴടക്കി ഇറ്റലി മൂന്നാം സ്ഥാനം നേടി (21). ഇറ്റലിക്കായി നിക്കോളോ ബരേല്ല (46), ഡൊമെനിക്കോ ബെറാര്‍ഡി (പെനാല്‍ട്ടി 65) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ചാള്‍സ് കെറ്റെലെറോ (86) ബെല്‍ജിയത്തിനായി ഗോള്‍ നേടി.

ആദ്യമായിട്ടാണ് ഫ്രാന്‍സ് നേഷന്‍സ് ലീഗ് നേടുന്നത്. 2018-ല്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിന് മറ്റൊരു പ്രധാന കിരീടം കൂടി ഇതോടെ സ്വന്തമായി. ബെന്‍സമയിലൂടെ സമനില ഗോള്‍ കണ്ടെത്തിയ അവര്‍ എംബാപ്പെയുടെ വ്യക്തിഗത മികവില്‍ രണ്ടാം ഗോളും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.